പോസ്റ്റ് മോഡേൺ
കീശയിലിട്ടു നടക്കാം
സ്നേഹങ്ങൾ
ഇഷ്ടങ്ങൾ
ഫെയ്‌സ് ബുക്കിലും
വിപ്ലവത്തിനു നൽകാം
വികാരങ്ങൾ
രാഷ്ട്രീയത്തിനു
വിദ്വേഷവും.
തീൻ മേശയിലൊതുക്കാം
സംവാദങ്ങൾ
ചില്ല ല മാര യിൽ
പ്രത്യയ ശാസ്ത്രവും
സ്വപ്നങ്ങൾ എല്ലാം
പരസ്യങ്ങൾ ആക്കാം
ജീവിതമെന്നത്
രഹസ്യവും.
.
മുന്നണിയിൽ ചേരാം
രാജനാവാം..
മുന്തിയ കാറിൽ
യാത്രയാവാം
ചാനൽ ചർച്ചയിൽ
കേറിയിരിക്കാം
നാക്കിട്ടലാക്കാം
നാറിയ പുത്തികൾ
ആദർശം പറയാം
ആയിരം വട്ടം
അയലത്തു പോലും
കാണാതെ നിർത്താം .
