സത്യം ഉറങ്ങുകയാണ്..
ചില്ലലമാരയിൽ
ദാസ് ക്യാപിറ്റലിന്റെ
പുറം ചട്ടയിൽ
പൊടിപുരണ്ട്
നീ കിടക്കുമ്പോൾ
സഖാക്കൾ
പറഞ്ഞു
സത്യം
നിദ്രയിലാണെന്നു .
.
നിഷ്കളങ്കത യുടെ
മോണ കാട്ടി
കക്കയം കേമ്പിന്റെ
ചുമർ ചിത്രത്തിൽ
നീ ചരിച്ചു നിൽക്കുമ്പോൾ
രക്തസാക്ഷിയായ
രാജൻ പറഞ്ഞു
സത്യം
നിദ്രയിലെന്നു.
മനുഷ്യനിൽനിന്നു
മതത്തിലേക്ക്
രാഷ്ട്രീയം കുടിയേറിയപ്പോൾ
അനാഥ മായ
ഭക്തൻ പറഞ്ഞു
സത്യം
നിദ്രയിലെന്നു.
ജീവിക്കാൻ വേണ്ടി
ജീവിതത്തിൽ നിന്നും
ഒളിച്ചോടിയ
മനുഷ്യനെ കണ്ടു
നിഴലുകൾ
പറഞ്ഞു
സത്യം
നിദ്രയിലെന്നു.
