യോഗ - ഇന്ത്യൻ സംസ്‌കൃതിയുടെ സമ്പൂർണ വ്യായാമം
യോഗ എവിടെ പഠിച്ചാലും അതിന്റെ വേര് ഇന്ത്യൻ സംസ്കൃതിയിലാണ് .ഒരു കേവല വ്യായാമത്തിനുമപ്പുറം ബൗദ്ധീകവും വൈകാരീകവുമായ മേച്ചിൽപ്പുറങ്ങൾ ഇതിനുണ്ട് എന്നതാണ് ഇതിന്റെ പ്രേത്യേകത. അത് ശരീരത്തിന്റെ സമ്യക്കായ ശീലങ്ങളെ പ്രോത്സാഹിപ്പിക്കുകയും മാനസീകമായ അച്ചടക്ക്ണതിൻ്റെ വഴികൾ തുറക്കുകയും ചെയ്യുന്നു. അതുകൊണ്ടു യോഗ സമ്പൂർണ സ്വാസ്ഥ്യത്തിലേക്കുള്ള വഴിയാണെന്ന് പറയാറുണ്ട്. സർട്ടിഫിക്കറ്റിന് വേണ്ടി നിശ്ചിത കാലയളവിൽ പഠിച്ചു തീർക്കുന്നതല്ല യോഗ. രോഗം മാറ്റാനുള്ള താത്ക്കാലിക ഉപാധിയുമല്ല . യോഗ ജീവിതത്തിലെ തുടർച്ചയാണ്.. എന്നും തുടരേണ്ട ശീലമാണ് യോഗ. ഇത് ആരോഗ്യത്തിന്റെ ശീലമാണ്. ഇതിലെ സാംസ്കാരിക ശീലം സാമൂഹ്യമായ സമന്വയത്തെ സാധ്യമാക്കുകയും സംഘർഷങ്ങളുടെയും തർക്കങ്ങളുടെയും സാഹചര്യങ്ങൾ ഇല്ലാതാക്കുകയും ചെയ്യുന്നു. മതത്തിനു യോഗയിൽ കാര്യമൊന്നുമില്ല. മതേതരത്വത്തിന് കാര്യമുണ്ട് താനും.
യോഗ ഒരു ബൗദ്ധീക വ്യായാമം കൂടിയാണ്. മനസ്സിന്റെ സമ്യക്കായ ശുചീകരണത്തിലൂടെയാണ് യോഗിയായി തീരുന്നതു. മതേതര മനസ്സിന് മാത്രമേ ഇങ്ങനെ ഒരു ശുചീകരണം സാധ്യമാവുകയുള്ളൂ. കാവിയിട്ടു പൊട്ടു തൊട്ടു മാലയിട്ടാൽ യോഗിയാവില്ല. വ്യായാമത്തിനു മതവും രാഷ്ട്രീയവുമൊന്നുമില്ല .ശാസ്ത്രത്തിന്റെയും യുക്തിയുടെയും സാമാന്യതലത്തിൽ അനുഭവിക്കുന്നതാണ് വ്യായാമം. യോഗക്കും മറിച്ചൊരു തലമില്ല. ആത്മീയ വ്യാപാരത്തിന്റെ മേഖലയിൽ യോഗക്ക് നിർവഹിക്കാനായി ധർമ്മകളൊന്നും ഇല്ല.
വേദകാലഘ ട്ടത്തിൽ തന്നെ യോഗയും ആരംഭിച്ചിരുന്നു. പഠനത്തിന്റെ സൗകര്യത്തിനുവേണ്ടി വേദിക് യോഗ , പ്രീക്‌ളാസിക് യോഗ , ക്‌ളാസിക്കൽ യോഗ, പോസ്റ്റ് ക്‌ളാസിക് യോഗ എന്നീ തലങ്ങളിൽ യോഗയെ വേർതിരിക്കാം . പ്രകിതിയുമായി സംവദിക്കുന്ന ശാരീരിക, ബൗദ്ധീക ആത്മീയ പ്രക്രിയയാണ് യോഗ. അതുകൊണ്ടു പ്രകൃതിയുമായി സമരസപ്പെട്ടുപോവുന്ന ജീവിതത്തിന്റെ മാർഗദർശനമാണ് യോഗ എന്നും പറയാം. ശരീരത്തിന്റെ ഓരോ അവയവത്തിനും ഓരോ ധർമ്മമുണ്ട്. ഈ ഓരോ അവയവത്തെയും അതിൻറെ ധർമ്മങ്ങൾ പാലിക്കാൻ പ്രാപ്തമാകുന്നു എന്നതാണ് ഇതിന്റെ ധർമ്മം .
ശരീരം ഒരു വ്യവസ്ഥയാണ്. ഇങ്ങനെയുള്ള വ്യവസ്ഥ . ഒരു തുറന്ന വ്യവസ്ഥ യാണ് . അത് പ്രകൃതിയുമായി പ്രതികരിക്കുകയും വിഭവങ്ങൾ സ്വീകരിക്കുകയും പ്രകൃതിയിലേക്ക് വിഭവങ്ങൾ തള്ളുകയും ചെയ്യുന്നു. ശരീരത്തിനകത്തു അനവധി വ്യത്യസ്ഥ വ്യവസ്ഥകൾ വീണ്ടും കാണാം. ദഹന വ്യവസ്ഥ , രക്ത പര്യയന വ്യവസ്ഥ , പ്രത്യുത്പാദന വ്യവസ്ഥ, ശ്വസന വ്യവസ്ഥ , നാഡീവ്യവസ്ഥ , മുതലായവയെ സമ്മ്യക്കായ രീതിയിൽ പ്രവർത്തിക്കുവാൻ പര്യാപ്തമാക്കുന്നു എന്നതാണ് യോഗയുടെ പ്രേത്യേകത. അതായത് സമഗ്രമായ ആരോഗ്യപരിപാലനത്തിന്റെ പരിശീലന പദ്ധതിയാണ് യോഗ. മാനസീക അച്ചടക്കത്തിന്റെ സ്വാത്വികത അറിയാനും അനുഭവിക്കാനും യോഗകൊണ്ടു സഹായിക്കും. അതുകൊണ്ടു സൗഹൃദത്തിന്റെ സാമൂഹ്യ അന്തരീക്ഷം ഒരുക്കുന്നതിൽ യോഗക്ക് സവിശേഷമായ പങ്കു വഹിക്കാനുണ്ട്...
യോഗ എന്ന് പറയുമ്പോള്‍ മുഖ്യമായും അഷ്ടാംഗ യോഗയാണ് പരിശീലിക്കുന്നത്. സ്വാമി സ്വാത്മരാമയുടെ ഹഠയോഗ പ്രദീപിക ലോകത്തിലെ യോഗ പരിശീലനത്തിനുള്ള അടിസ്ഥാന ഗ്രന്ഥമായി സ്വീകരിച്ചുപോവുന്നത് ലൌകീക ജീവിതത്തിലെ ഉപാധികള്‍ക്ക് അത് സ്വീകാര്യമായത് കൊണ്ടാണ്. അഷ്ടാംഗ യോഗയില്‍ ആസനം മൂന്നമതായാണ് വരുന്നത്. യമ, നിയമ, ആസന, പ്രാണായാമ, പ്രത്യാഹാര, ധാരണ, ധ്യാന, സമാധി എന്നവയാണ് യോഗയുടെ എട്ടു ദലങ്ങള്‍. ദര്‍ശനത്തിന്റെ വെളിച്ചത്തിലുള്ള ആരോഗ്യന്വേഷനമാണ് യോഗയിലുള്ളത്. ഇത് മനോജീവിതത്തിന്റെ പ്രക്രിയയിലേക്ക് ആഴ്ന്നിറങ്ങി അപഗ്രഥനം നടത്തുന്നു. ഈ മാനസീക തലങ്ങളെ യാണ് പലപ്പോഴും ക്ലാസിക് ഗ്രന്ഥങ്ങളില്‍ ആത്മീയത എന്ന് വിവക്ഷിക്കുന്നത്.
യോഗ ഒരു സാംസ്കാരീക സന്ധികൂടിയാണ്. അത് നമ്മുടെ സംസ്കാരത്തില്‍ ഇടപെടുന്നു..അത് ലൌകീകാ സക്തിയെ നിയന്ത്രിക്കാനും നിരാകരിക്കാനും ഉള്ള പരിശീലന ക്രമമാണ്. നാല് തരം വിഷങ്ങളെ, അതായതു ദുഃഖം, വെറുപ്പ്, അസൂയ, ദ്യേഷ്യം എന്നിവയെ അകറ്റി നിര്‍ത്താന്‍ യോഗിക്ക് ദര്‍ശനത്തിന്റെയും അഭ്യാസത്തിന്റെയും പിന്‍ബലത്തില്‍ കഴിയും. അതുകൊണ്ട് മനുഷ്യനെ ക്രീയാത്മകമായി സംസ്കരിചെടുക്കാനുള്ള ഒരു ഉപധികൂടിയാണ് യോഗ. അതിനു ജാതിയും മതവുമില്ല. യോഗ ഒരു ജീവിത ചര്യ യായി മാറുമ്പോള്‍ സാമൂഹ്യ ജീവിതത്തില്‍ അത് നിരന്തരമായി ഇടപെടുന്നു. പ്രകൃതി വിരുദ്ധ ജീവിതത്തെ നിരാകരിക്കുകയും പ്രകൃതി സംരക്ഷണത്തിന്റെ വഴികളില്‍ മുന്നേറുകയും ചെയ്യുന്നുണ്ട്..ആഹരക്രമങ്ങളില്‍ ശാസ്ത്രീയത നിഷ്കര്‍ഷിക്കുകയും ആരോഗ്യത്തെ പോഷിപ്പിക്കുകയും ചെയ്യുന്നു. മരുന്നിന്റെ വഴികളിലൂടെ മാത്രമുള്ള ജീവിതത്തെ അത് ചോദ്യം ചെയ്യുന്നുണ്ട്. തെറ്റായ ജീവിത ചര്യകളെ അകറ്റി നിര്‍ത്താന്‍ യോഗ നമ്മോടു പറയുന്നുണ്ട്. ശരീരത്തിനെയും മനസ്സിനെയും ശുചീകരിക്കുന്ന പ്രക്രിയയാണ് യോഗ. ഇങ്ങനെ ശാരീരികവും മാനസീകവുമായ ശുചിത്വത്തിലൂടെ നേടുന്ന മാനസികോന്മേഷത്തെ ആണ് ആത്മീയ രുചിയെന്നു പറയുന്നത്. അത് അനന്തമായ ശക്തി സ്രോതസ്സാണ്. "യോഗമെണ്ടെങ്കിൽ രോഗമുണ്ടാവില്ല " എന്നൊരു ചൊല്ലുണ്ട്. ഈ ചൊല്ല് നമ്മുടെ ആരോഗ്യ മണ്ഡലത്തിൽ അന്വർത്ഥമാക്കുവാൻ യോഗ ജനകീയവത്കരിക്കേണ്ടതുണ്ട്.
ധ്യാനപരവും ആരോഗ്യ പരവുമായ ആസനങ്ങളെ ഇന്ന് വിപുലമായി ഉപയോഗപ്പെടുത്തുന്നുണ്ട്. ആസനങ്ങളുടെ മുഖ്യ പ്രയോജനം ആരോഗ്യ സംരക്ഷണമാണ്. അവ സ്നായുക്കളും പേശികളും ബലപ്പെടുത്തി നട്ടെല്ല് അയവുള്ളതാക്കുന്നു. മുദ്രകൾ ഗ്രന്ഥികളെ ബലപ്പെടുത്തുന്നു മുണ്ടു . മിക്ക സർവ്വകലാ ശാലകളിലും ഇന്ന് യോഗ പഠനത്തിന് അവസരമുണ്ട്. ഒരു ഹോളിസ്റ്റിക് ചികിത്സാ സമ്പ്രദായം എന്ന നിലയിൽ യോഗ ഇന്ന് വളർന്നു വന്നിട്ടുണ്ട്. യോഗയെ അന്ധ വിശ്വാസത്തിന്റെയും അബദ്ധ സഞ്ചാരത്തിന്റെയും വഴികളിലേക്ക് നയിക്കുന്ന കപട യോഗികൾ ഇന്ന് സുലഭമാണ് . യോഗയുടെ സന്ദേശത്തെ തെറ്റായി വ്യാഖ്യാനിക്കാനും അമാനുഷികത്വം അവകാശപ്പെടാനുമുള്ള ഒരു പ്രവണത ഇത്തരക്കാരിലുണ്ട്. യോഗ സമ്യക്കായ ആരോഗ്യ വ്യക്തിത്വത്തെ ഉറപ്പാക്കുന്നു. സമ്പൂർണ സ്വാസ്ഥ്യ ത്തിലേക്കുള്ള വഴി തുറക്കുന്നു. മനുഷ്യ ബന്ധങ്ങൾക്ക് സ്നേഹത്തിന്റെ വെളിച്ചം നൽകുന്നു. കൂട്ടായ്മയുടെയും കൂടിച്ചേരലിന്റെയും അർത്ഥവും വ്യാപ്തിയും വർധിപ്പിക്കുന്നു.
രോഗങ്ങളെ വർഗ്ഗീകരിച്ചു ആധുനീക ആരോഗ്യ ശാസ്ത്രം മുന്നേറുമ്പോൾ ശരീരത്തിന്റെ സമഗ്രതയെ ആവശ്യത്തിനു പരിഗണിക്കാതെ പോവുന്നുണ്ട്. പ്രകൃതിയും സമൂഹവുമായുള്ള അനുരഞ്ജനത്തിന്റെ വഴി തുറക്കാൻ യോഗയ്ക്ക് ആവും. ഒരു മഹത്തായ സംസ്കാരത്തിന്റെ സ്വത്വ സൗന്ദര്യം യോഗയിലുണ്ട് എന്നതാണ് ഇതിനു കാരണം.
