ഒരു പുസ്തകം കൂടി
ഉത്തരം കിട്ടാത്തത് കൊണ്ട്
വീണ്ടും വീണ്ടും
അത്
വായിച്ചുകൊണ്ടേയിരുന്നു .
സംശയങ്ങൾ
വാൽമാക്രികളായി
പെറ്റുപെരുകി
അതിൻറെ
കണ്ണുകൾ ചൂഴ്ന്നെടുത്തു
ഹൃദയത്തിൽ സൂക്ഷിക്കുകയും
ഹൃദയം
ശബ്ദകോശത്തിലെ നിഘ ണ്ടു വിൽ
നിക്ഷേപിക്കുകയും ചെയ്തു.
അത്
ചിന്തയിലെ സ്വാതന്ത്രമാണെന്നും
ജീവിതത്തിന്റെ നേരറിവാണെന്നും
ഞാൻ
വായിച്ചു കൊണ്ടേയിരുന്നു.
പ്രണയത്തിന്റെ
അവസാനത്തെ അർത്ഥമാണെന്നും
തിരിച്ചറിവിന്റെ നിശ്വാസമാണെന്നും
ഞാൻ
കുറിച്ചെടുത്തു.
അതിനെ
സ്വപനത്തിൽ
ചേർത്തുവെക്കുകയും
ഫയലുകൾക്കിടയിലെ
അർത്ഥമില്ലാത്ത വരികളിൽ
ഒളിപ്പിക്കുകയും ചെയ്തു.
മീറ്റിംഗ് ഫയലിൻറെ
അജണ്ട കൾക്കിടയിൽ
അത്
ഒളിഞ്ഞു കയറി .
ഒരുവേള
ഇരുമ്പുന്ന ട്രെയിനിൻറെ
ഒഴിഞ്ഞ കോച്ചിലെ
നിശബ്ദ സാന്നിധ്യമായി..
പൂർത്തിയാവാത്ത വായനയും
അർത്ഥമില്ലാത്ത വാക്കുകളും
ഉത്തരമില്ലാത്ത
വഴികൾ തുറന്നു.
