അറിയുന്നില്ല ഞാൻ
എൻറെ ചിന്തകളെ
ചാരമാക്കി നീ
ഇനിയുമൊരു
ഫീനിക്സ്
പക്ഷിയുടെ
പുനർജനിക്കായ് .
എന്റെ ഗദ്ഗദം
കട്ടെടുത്തു നീ
സ്നേഹത്തിൻ നൊമ്പരം
എഴുതി വെക്കാൻ
പ്രണയത്തിന്റെ
ഖനി മടകളിൽ
വഴി തെറ്റി അലയുമ്പോൾ
കണ്ണുകൾ കടം തന്ന
കനലാഗ്നിയാണ് നീ .
ആയിരം തത്വശാസ്ത്രങ്ങൾ
ഒന്നിച്ചു ചേർന്നാലും
ആവില്ല
നിന്നുടെ
ഹൃദയമളക്കുവാൻ.
