പ്രവാസം
അടർത്തി വെച്ച
ആത്മ ബന്ധങ്ങളുടെ
കനലെരിയും ജീവിതം
പ്രവാസം
കണ്ണീർക്കയങ്ങളിൽ
കവിതയായ്
കലരുന്ന
അതിജീവനത്തിന്റെ
നേരറിവ്..
നിറമേതെന്നറിയാത്ത
ജീവിതത്തിൻറെ
നിറഭേദ മാണീ
എരിയും
പ്രവാസം.
അത്തറുകൾ പൂശിയ
പുഞ്ചിരികൊണ്ടു
നെഞ്ചിൽ ഒളിപ്പിച്ച
കണ്ണീരീ
പ്രവാസം.
ജീവനില്ലാത്ത ചിത്രങ്ങൾ
ജീവനോട് ചേർക്കുന്ന
ജീവിത വഴിയീ
ഒഴുകും
പ്രവാസം.
കലിതുള്ളും മോഹങ്ങൾ
കടലിലെറിഞ്ഞിട്ടു
കരൾ പിടയുന്നൊരു
കനവീ
പ്രവാസം.
