നീ ചിരിക്കുമ്പോൾ
******
കൊലുസിട്ട ചിരിയിൽ
കുലിങ്ങിയണഞ്ഞ
നാണത്തെ
മാറിൽ നീ
പൊതിഞ്ഞു വെച്ചു
*****
അരുതാത്ത കൈകൾക്കു
വിലങ്ങു വെച്ചു ..
*****
.
കൊതി മൂത്ത ഞാനതു
കയ്യിലെടുക്കുവാൻ
പടിവാതിലെത്രനാൾ
കാത്തിരുന്നു...
*****
കാവലില്ലാത്തൊരു
കരളിൻറെ
കാതത്ത്
കഥയുമായ്
ഞാൻ എത്ര വന്നുപോയി...
*****
കഥകേട്ട
നീ എന്നെ
വെറുതെ കൊതിപ്പിച്ചു
പലകുറി എത്രമേൽ
യാത്രയാക്കി...
******
തീരാത്ത
കഥയുമായ്
തോരാത്ത ചിരിയുടെ
അരികിലെത്തുവാൻ
നേരമധികമാവില്ലെ--
ന്നറിയുന്നു ഞാൻ.
വീണ്ടും
അറിയുന്നു..
******
