PARAYAAN MARANNATHU- KAVITHA
പറയാൻ മറന്നത്
******************
പറയാൻ പറ്റാത്ത
ഇഷ്ടങ്ങൾ
പകൽക്കിനാവായ്
വന്നപ്പോൾ
നീ എനിക്ക്
സുഹൃത്തായി...
****
ഒളിക്കാൻ പറ്റാത്ത
സ്വപ്നങ്ങൾ
രാത്രികളെ
ഇണ ചേർന്നപ്പോൾ
നീ എനിക്ക് കാമുകിയായി..
****
അണയ്ക്കാൻ
കഴിയാത്ത
വികാരങ്ങൾ
വിലങ്ങു തീർത്തപ്പോൾ
നീ എൻ്റെ
സ്വന്തമായി....
*****