THEEVRA VAADAM -KAVITHA



തീവ്രവാദം...

************

കെട്ട  ചിന്തയുടെ
മേച്ചിൽപുറത്തു
 പെറ്റു  വീഴുന്ന
ഭ്രാന്ത് ...

മുൻവിധികളിൽ
അടയിരിക്കുന്ന
മൂല്യബോധം..

വകതിരിവില്ലാത്ത
വിശ്വാസത്തിൻറെ
ബലിക്കല്ല് ..

ഗുരുവിൻറെ
കൈയ്യറുത്തെടുക്കുന്ന
വാളുറയിലെ
കാപട്യം..

ചോര ചോദിക്കുന്ന
മത ഭ്രമം .
ഒ .വി. ശ്രീനിവാസൻ.




Previous
Next Post »