എഴുത്തും കഴുത്തും
**********************
വിശ്വാസങ്ങൾ
വാളെടുക്കുമ്പോൾ
വാക്കുകൾ
ഒളിച്ചോടുന്നു..
*****
ഉടഞ്ഞു വീഴുന്ന
വികാരങ്ങൾ
ഉറഞ്ഞു തുള്ളുന്നു.
*****
മുലയരിഞ്ഞ കഥയുടെ
മുഖം മിനുക്കുന്നു
കഥാകാരനും..
*****
വരഞ്ഞെടുത്ത
ചിത്രത്തിൻറെ
ചിറകുകൾക്കു
ചിതയൊരുക്കുന്നു...
*****
വടിച്ചെടുത്ത
മീശയിൽ
സ്വാതന്ത്രം
ആൺ ജന്മം വെടിയുന്നു..
*****
വാളെടുത്തവൻ
വെളിച്ചപ്പാടാവുന്നു...
******
കൂടൊഴിയുന്നു
കലയും
കഥയും
*****
ഒ .വി ശ്രീനിവാസൻ..
