കട്ടൻ ചായയും പരിപ്പ് വടയും പിന്നെ പിണറായിയും.
***************************************************************
കമ്മ്യുണിസ്റ്റു കാർക്ക് വിധിച്ചത് കട്ടൻ ചായയും പരിപ്പ് വടയും ആണ്...ഉച്ചക്ക് വേണമെങ്കിൽ ഇച്ചിരി കഞ്ഞി ആവാം..രാത്രി പട്ടിണി മതി...
ഉടുക്കാനാണെകിൽ മാങ്ങാടൻ തോർത്തു ഉത്തമം...
*******
കാണാൻ നല്ല ചേലാ... ...പട്ടിണി കിടന്നു ചാവുന്നതു കാണുമ്പോൾ .. കാണാൻ നല്ല ചേലാ....
*******
ഇനി കമ്മ്യുണിസ്റ്റ് കാരൻ മുഖ്യ മന്ത്രിയായാലും കോട്ടും ബൂട്ടും ഒന്നും ഇടാൻ പറ്റില്ല...അമേരിക്കയിൽ ചികിത്സക്കായി പോവാൻ പറ്റില്ല...അതിനൊക്കെ അവകാശികളായ ഏമാന്മാർ വേറെയുണ്ട്...
*******
എന്ന് പറഞ്ഞാൽ കമ്മ്യുണിസ്റ്റ് കാരന് ...അധികാരം കിട്ടിയാലും അവകാശങ്ങൾ ഒന്നും അനുഭവിച്ചു പോവരുത്...
*******
ഇതാണ് സ്യുഡോ കമ്മ്യുണിസ്റ്റ് കളുടെ... വലതു തീവ്ര വാദികളുടെ പ്രത്യയശാസ്ത്ര ബോധം...
******
വലതു പക്ഷത്തിൻ്റെ സർവ്വ ജീർണതക്കും താങ്ങായി നിൽക്കുന്ന നിച് പച്ചന്മാർ മുതൽ അവരുടെ ഒന്നാം നമ്പർ വാക്താ ക്കളായ അതി വിപ്ലവ മുതലാളി മാരും ആണ് വിമർശനവും ആയി വന്നിട്ടുള്ളതു..എന്നതാണ് തമാശ..
******
അവകാശങ്ങൾ ഒന്നും ഉപയോഗിക്കുവാൻ പറ്റാത്ത കേവല അധികാരി മാത്രമാണ് കമ്മ്യുണിസ്റ്റ് കാരൻ ....ഈ മേലാള തിട്ടൂരം നടപ്പില്ല തന്നെ..
******
അവകാശങ്ങൾ ....അത് മേലാളൻ മാർക്ക് ഉള്ളതാണ്...ഇതാണ് ഫ്യുഡൽ ബോധം ..ഫ്യുഡൽ വാദം.. സ്യുഡോ കമ്മ്യുണിസ്റ്റുകൾ തൊട്ടുള്ളവർ മുന്നോട്ടു വെക്കുന്ന ഫ്യുഡൽ വാദം..
******
അരാജക വാദത്തിൽ അഭയം പ്രാപിച്ചിട്ടുള്ള ചിന്തകൾക്കു വെറുപ്പിന്റെയും പകയുടെയും അസൂയയുടെയും വ്യക്തിനിഷ്ഠ നിരീക്ഷണത്തിനു മാത്രമെ പ്രാപ്തിയുള്ളൂ...
******
അവകാശ ബോധത്തിലൂടെ ആണ് കമ്മ്യുണിസ്റ്റ് കാരൻ അവൻ്റെ വ്യക്തിത്വം ഉയത്തിപ്പിടിക്കുന്നതു...
*****
അങ്ങിനെയുള്ള അവകാശം പരിപ്പ് വടയും കട്ടൻ ചായയും അല്ല......അത് തീരുമാനിക്കുന്നത് ജനങ്ങൾ ആണ് എന്ന് മാത്രം....
*****
