ഷോ കോസ് നോട്ടീസ്
************************
ഒരു
ഷോ കോസ് നോട്ടീസും
ഇല്ലാതെ
നീ എൻ്റെ
തല വെട്ടിമാറ്റിയപ്പോൾ
കൈപ്പേറിയ കണ്ണുനീർ
കരളെടുത്തു പോയപ്പോൾ
എനിക്കായ് ബാക്കി വെച്ച
കഥകൾ
പ്രസാധകർ ക്കു
പുസ്തകമായപ്പോൾ
വായിച്ചു സഹതപിക്കാൻ
വായനക്കാർ വളർന്നപ്പോൾ
വ്യാഖ്യാനിച്ചു
വലുതാവാൻ
ബുദ്ധി ജീവികൾ
മത്സരിച്ചപ്പോള്‍.
അനാഥമായ
സ്നേഹത്തെ
പ്രത്യയ ശാസ്ത്രം
കട്ടെടുത്തപ്പോൾ...
വിപ്ലവത്തിന്റെ
കൊടിയും പിടിച്ചു
ഞാനും
ഇവിടെ മൂലക്കിരിപ്പുണ്ട്.
**************************
ഒ .വി. ശ്രീനിവാസൻ..
