ചർച്ചാ തൊഴിലാളി
*********************
ബർണാഡ് ഷാ യുടെ കാലത്തു ഉണ്ടായിരുന്ന പ്രഭാഷണ തൊഴിലാളികളെ കുറിച്ച് അദ്യേഹം പറയുന്നുണ്ട്...കാശു കൊടുത്താൽ ഏതു വിഷയത്തെ കുറിച്ചും ഏതു വേദിയിലും പ്രഭാഷണം നടത്തി കൊടുക്കും. സമാനമായ ഒരു അവസ്ഥ ഇവിടെയും കാണുന്നുണ്ട് .
******
വേദിക്കു വേണ്ടത് പറയുക...അത്ര തന്നെ. ഏതു വേദിയിൽ ആണ് എന്ന കൃത്യമായ ഓര്മ വേണം..വേദി മറന്നു സംസാരിച്ചാൽ കാര്യം പിടിവിട്ടു പോവും. നിച് പച്ച വേഷത്തിനു ഇന്നും നല്ല സാധ്യതയുണ്ട്. നിരാകാര സത്വ മായതു കൊണ്ട് ആർക്കും പെട്ടെന്ന് പിടി കിട്ടില്ല എന്ന് അവർ സ്വയം സമാധാനിക്കുന്നുമുണ്ട്...അങ്ങിനെയൊരു സ്വയം സമാധാനം ഉള്ളത് കൊണ്ട് ഉളുപ്പ് എന്ന വികാരം തീരെ അലട്ടില്ല...
*******
ഒരു രാഷ്ട്രീയ പാർട്ടിയെ ചാനൽ ചർച്ചക്ക് വിളിച്ചാൽ ഇപ്പോൾ പോവുന്നില്ലത്രേ...അവിടെയാണ് ചർച്ചാ തൊഴിലാളിക്ക് നല്ല സാധ്യത കാണുന്നത്.
*****
''ഡിബേറ്റ് പ്രൊഫെഷണൽ '' എന്ന് ഒരു സ്റ്റൈലിന് വേണ്ടി പറയാം...തർക്കിക്കാൻ ശേഷി നഷ്ടപ്പെട്ടവരെ തർക്കിച്ചു സഹായിക്കാൻ ഒരു വിഭാഗം..പച്ച മലയാളത്തിൽ ചർച്ചാ തൊഴിലാളി.
*****
ഇത് പറയാൻ കാരണം നിച്ച്പച്ചർ എന്ന് സ്വയം പരിചയപ്പെടുത്തി ഇന്നലെ ചാനലിൽ രണ്ടു വക്കീലന്മാരെ കണ്ടതു കൊണ്ടാണ്...ചർച്ചക്ക് നേരിട്ട് പോവാൻ കഴിയാത്ത ഈ പാർട്ടിക്ക് വേണ്ടി ഈ രണ്ടു വക്കീലന്മാരും നന്നായി വിയർപ്പു പൊടിച്ചു വാദിച്ചു..
*****
തർക്കിക്കാൻ ശേഷി ഇല്ലാത്തവർക്ക് PAID REPRESENTATIVES ഉണ്ടോ എന്ന് തോന്നിപോയ ഒരു നിമിഷം. ചര്‍ച്ച യിലുടനീളം ചര്‍ച്ചാ ശേഷിയില്ലാത്ത ഈ പാട്ടിക്കു വേണ്ടി ''പുതു പുത്തന്‍''ആശയങ്ങള്‍ അവതരിപ്പിക്കുന്ന ഈ ചര്‍ച്ചാ തൊഴിലാളികളുടെ തൊഴിലിനോടുള്ള കൂറ് എന്തായാലും അഭിനന്ദിക്കണം..പറയുന്ന സമയത്തെങ്കിലും തന്‍റെ കക്ഷിയെ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്ന നിച്ച്പച്ച-നിരാകാര നിഷ്കാമ സത്വം..ബാധ്യത യൊന്നും ഇല്ലാത്ത വാഗ്വാദമാണ് നിച് പച്ചനു നിർവഹിക്കാൻ ഉള്ളത്. ..ഏതു ഭാഗത്തും എങ്ങനെയും ചായാം ...വാങ്ങിക്കുന്ന വേതനം ഓർമ്മ വേണം എന്ന് മാത്രം..കിട്ടിയ നിച് പച്ച പദവിയെ ക്കുറിച്ചും ഓർമ്മ വേണം.
*****
ചാനലിന് റേറ്റിംഗ് കൂട്ടി കൊടുക്കുന്ന സ്റ്റൈൽ ആയാൽ അത്യുത്തമം...
ഇതൊരു പുതിയ തൊഴിൽ അവസരമാണ്...ചർച്ച തൊഴിലാളി ആയി ഇനിയുള്ള കാലം ജീവിച്ചാലോ എന്നാ ആലോചന...ചർച്ചാ തൊഴിലാളി അഥവാ നിച് പച്ച വേദാന്തി...പേശൻ വേണങ്കില് ''ഡിബൈറ്റ് പ്രൊഫഷണൽ '' എന്നും ആവാം...
*****
