THURANNA KATHU...KAVITHA
തുറന്ന കത്തു
*****************
വായനക്കാരി :
ആരോടാണിത്ര
പ്രണയം.
കവി :
നിന്നോട് തന്നെ.
അത് സ്വകാര്യ മായി
പറഞ്ഞാൽ പോരെ.
പോരാ.
അത് തുറന്ന
കത്താണ്.
തുറന്ന കത്തോ?
അതെ..
പ്രണയം
തുറന്ന കത്താണ്...
*****
സ്വകാര്യതയിൽ
സൈലന്റായി പോവുന്ന
റിംഗ് ടോൺ ..
*****