മോഷണത്തിലെ ദാർശനീക മാനങ്ങൾ.
*******************************************
പണ്ട് കണ്ണപുരത്തു നിന്നും ഒരു ബസ് മോഷണം പോയതായി ഓർക്കുന്നു. റോഡിൻറെ അരികിൽ നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചുകൊണ്ട് തമിഴ് നാട്ടിലേക്ക് കൊണ്ട് പോയി എന്നാണ് നമ്മൾ നാട്ടുകാർ കേട്ടത്ത്.. തമിഴ് നാട്ടിൽ എത്തി കിട്ടിയാൽ കുളിപ്പിച്ച് പെയ്ൻറ് അടിച്ചു കുട്ടപ്പനാക്കി വിൽപ്പനക്ക് റെഡി..ഒരു വലിയ ബസ് മോഷ്ടിക്കുന്ന കാലത്തു കഥയും കവിതയും ഒക്കെ മോഷ്ടിക്കുക വളരെ എളുപ്പം.
*****
കുളിപ്പിച്ച് കുട്ടപ്പൻ ആക്കണം എന്ന് മാത്രം..വായനക്കാർക്കും വിധി കർത്താക്കൾക്കും ജൂറിക്കും ഒന്നും പിടുത്തം കൊടുക്കരുത്..വായിച്ചതൊക്കെ സൂക്ഷ്മമായി ഓർത്തുവെക്കാൻ ആർക്കാണ് സമയം..വിധികർത്താക്കളുടെ ഈ ദൗർബല്യം അറിയുന്നവരാണ് നല്ല സാഹിത്യ മോഷ്ടാക്കൾ.
*****
മോഷ്ടാക്കൾ നിശ്ചയമായും നല്ല വായനക്കാർ ആയിരിക്കും. നല്ല വായനക്കാർക്ക് മാത്രമേ ശാസ്ത്രീയമായി മോഷ്ടിക്കാൻ .കഴിയൂ..ഇങ്ങനെയുള്ള മോഷണത്തെ വേണമെങ്കിൽ അക്കാദമിക്ക് സൗന്ദര്യം ചേർത്തു റഫറൻസ് എന്ന് പറയാം.
*****
ചൂഷണവും മോഷണവും മൗലീകമായി സൗഹൃദത്തിൽ ആകയാൽ ഇതൊരു മുതലാളിത്ത നിലപാട് ആണെന്ന് പറയാം..വൻകിട കൊള്ള ആകുമ്പോൾ സാമ്രാജ്വത്വം എന്ന് പറയേണ്ടി വരും...
*****
മോഷണ മുതലിൽ നന്നായി ഫോൾക്കു രുചിക്കൂട്ട് ചേർക്കണം. സാമ്പാർ ചാമ്പാർ ആക്കു ന്നതു പോലെ...കിച്ചടി കുച്ചട്ടി ആകുന്നതു പോലെ..കറി കൂട്ടാൻ ആക്കുന്നത് പോലെ...അപ്പോൾ ഭാഷ ഗ്രാമ്യമാവും ...കൃതിക്ക് നിഷ്കളങ്കത്വത്തിൻ്റെ മേൽക്കുപ്പായവും കിട്ടും. പട്ടണം കളങ്കിത മാണ് എന്നാണല്ലോ നമ്മുടെ വിശ്വാസം..ഭാഷാഭേദത്തിൻ്റെ ചക്രവവളമൊന്നും വിധികർത്താക്കൾക്കു വലിയ പിടിയില്ല എന്ന തിരിച്ചറിവാണ് മോഷ്ടാവിന്റെ നിപുണിയെ സമ്പന്ന മാക്കുന്നതു...ആംഗലേയ സാഹിത്യമാണ് മോഷ്ടിക്കാൻ എളുപ്പം..മൊഴിമാറ്റത്തിൽ ഒരു പാട് ഭാഷാ ഭേദങ്ങൾക്ക് സാധ്യതയുണ്ട്..പ്രച്ഛന്ന വേഷത്തിന്റെ സാഹിത്യ സൗന്ദര്യം പരീക്ഷിക്കുന്നത് ഇങ്ങനെ ഒരു സാംസ്കാരിക പരിസരത്തു നിന്നും ആണ്..രൂപസാദൃശ്യം ഒരു കുറ്റമല്ലല്ലോ.നല്ല മോഷ്ടാവിനു ഇങ്ങനെയുള്ള കഴിവിന്റെ വെളിച്ചത്തിൽ ഒരു സാഹിത്യ അധികാരി ആവാനുള്ള അവസരവും കിട്ടാതിരിക്കില്ല. അധികാരികൾ ആണല്ലോ വിധികർത്താക്കൾ ആയി വരുന്നത്.
*****
