KALIPPATTAM- KAVITHA
കളിപ്പാട്ടം
***********
മരണം വലിച്ചു നീട്ടുന്ന
സ്വാർത്ഥതയല്ല
ജീവിതം.
*****
രക്ത സാക്ഷിത്വത്തെ
നെഞ്ചി ലേറ്റുന്ന
സ്പടിക വ്യാമോഹമാണ്
*****
കിട്ടാത്ത വള്ളികളിലെ
കാണാ കിനാക്കളിൽ
കാത്തിരിക്കുന്ന
കൽപ്പിത കഥ.
******
വലിച്ചെറിഞ്ഞു
രസിക്കേണ്ട
വെറും
കളിപ്പാട്ടം.
*****
ഒ .വി. ശ്രീനിവാസൻ.