ANAATHATHWAM - KAVITHA
മഹാസുഖം.
****************
അനുമതി ആവശ്യമില്ലാത്ത
ആവേശമാണ്
പ്രണയം.
ഇരയറിയാത്ത സുഖം
ആലോചന ആവശ്യമില്ലാത്ത
ആശയാണ് പ്രണയം.
അലയുന്ന അലസതയുടെ
ആദര്‍ശം .
നീ അറിയാത്തതും
ഞാൻ അറിയുന്നതുമാണ്
പ്രണയം.
വലിച്ചെറിഞ്ഞാലും
തിരിച്ചു നോവിക്കാത്ത
അനാഥത്വം.
ഒറ്റപ്പെടലിന്റെ
മഹാസുഖം.
******
ഒ .വി. ശ്രീനിവാസൻ.