മനോജന്യം
*************
(psychosomatic )
സുഖത്തിന്റെ വഴികൾ
സ്നേഹത്തിന്റെ വഴികൾ
എന്ന് കണ്ടപ്പോൾ
കിട്ടാതെ പോന്നത്
സ്നേഹം മാത്രം..
ബാധ്യതയില്ലാത്ത
അലസത യിൽ
സുഖം തേടിയപ്പോൾ
കിട്ടാതെ പോയതും
സുഖം മാത്രം.
സുഖത്തിൽ സുഖം
തേടിയപ്പോൾ
സുഖമാവാത്തതു
'സൂക്കേട് ' മാത്രം.
****
ഒ .വി. ശ്രീനിവാസൻ.