ഉദ്യോഗസ്ഥ ജാഡയുടെ മനഃശാസ്ത്ര മാനങ്ങൾ
***************************************************
PSYCHOLOGY
പദവിയും അത് നൽകുന്ന അധികാരവും മനുഷ്യന്റെ അഹന്തക്കുള്ള നല്ല വളമാണ്. അധികാരം അഹന്തയായി വളരുന്നത് നമുക്ക് എല്ലാ തലങ്ങളിലും കാണാം. ഉദ്യോഗത്തിലും രാഷ്ട്രീയത്തിലും മാത്രമല്ല മതത്തിലും വിശ്വാസത്തിലും സംസ്‍കാരത്തിലും ഒക്കെ ഈ അവസ്ഥ പ്രകടമായി തന്നെ കാണാം.
ഉദ്യോഗം എന്നത് അഹന്തക്ക് അടയിരിക്കാനുള്ള അധികാരവസ്ഥ യാവുമ്പോഴാണ് അതൊരു സാമൂഹ്യ ശല്യമായി വളരുന്നത്. ഇത് ബ്യുറോക്രസി യുടെ കേവലമായ പ്രതിസന്ധിയല്ല . പ്രശ്നവുമല്ല . അധികാരത്തിന്റെ സാമാന്യാവസ്ഥയാണ്. അധികാര ശ്രേണി യുടെ മേൽക്കോയ്മ വസ്ഥ വളർത്തുന്ന മനോനിലയാണ്. ഈ മനോനിലക്കു പരിഹാരം നിർദ്ദേശിക്കുന്ന അവബോധത്തിൻ്റെ ഏക പരിപ്രേഷ്യമാണ് കമ്മ്യുണിസം. കാരണം ഭരണകൂടം കൊഴിഞ്ഞു വീഴും ...The state will wither Away...എന്ന് പ്രഖ്യാപിക്കാനുള്ള ആശയ അടിത്തറ അവിടെമാത്രാമാണ് ഉള്ളത്.അതുകൊണ്ടു ഭരണവും ഭരണ കൂടവും ഉണ്ടാക്കുന്ന അഹന്തയുടെ ഇരതന്നെയാണ് എന്നും സമൂഹം.
പക്ഷെ വളർച്ചയിൽ നിൽക്കുന്ന സമൂഹത്തിന്റെ സാമൂഹ്യ ജീവിതത്തിൽ ഇടപെടുന്ന പ്രായോഗീക സമീപനങ്ങളെ യാണ് നമ്മൾ ജനാധിപത്യം എന്ന് പറയുന്നത്. ജീവിതവും രഷ്ട്രീയവും എന്നും ഒരു പ്രായോഗീക സംജ്ഞ യാണ്.. ജീവിതത്തെ മാറ്റിവെക്കുന്ന ഒരു രാഷ്ട്രീയത്തിനും നിലനിൽപ്പില്ല.
അതുകൊണ്ട് ഇവിടെ രാഷ്ട്രീയം ഉണ്ടാവുകയും നയങ്ങൾ ഉണ്ടാവുകയും പ്രകടന പത്രിക ഉണ്ടാവുകയും തെരെഞ്ഞെടുപ്പ് ഉണ്ടാവുകയും അങ്ങിനെ ഗവെർന്മെന്റ് ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലം സാമൂഹ്യ ജീവിതത്തിന്റെ പ്രായോഗീക സമീപനങ്ങളായി നമ്മൾ അംഗീകരിക്കുന്നു.
ഈ പ്രായോഗീകത യെ നിരാകരിക്കുന്ന ആർക്കും ഇവിടെ അസ്തിത്വമില്ല. കാരണം രാഷ്ട്രീയമെന്നത് ജീവിതത്തന്റെ പ്രായോഗീക സമീപനമാണ്.സാമൂഹ്യാ അസ്തിത്വത്തിന്റെ വെളിപാടാണ്. "വിപ്ലവം തോക്കിൻ കുഴലിലൂടെ " എന്ന് പ്രഖ്യാപിച്ചവൻ പോലും ഈ പ്രായോഗീക സുഖങ്ങളെ സ്വീകരിച്ചുകൊണ്ടാണ് ബഡായി പറയുന്നത് എന്ന് കാണാം.
ഈ പ്രായോഗീകതയിൽ ഉയർത്തി പിടിക്കുന്ന നീതി ബോധമാണ് , മൂല്യബോധമാണ് ജനാധിപത്യം .ഈ മൂല്യബോധത്തിനു ഒരു സാമൂഹ്യ അടിത്തറയും വ്യക്തമായ രാഷ്ട്രീയ ഗതിയും ഉണ്ടായിരിക്കുമ്പോഴാണ് പുരോഗമനം എന്ന് നമ്മൾ പറയുന്നത്.
ഗവെർന്മെന്റിന്റെ രാഷ്ട്രീയ ഇച്ഛാശക്തിക്കൊപ്പം ഉദ്യോഗ വൃന്ദത്തെ കൊണ്ടുവരാൻ കഴിയണം. അതിനു കഴിയും എന്നതിന്റെ ;തെളിവാണ് കോവിഡ് കാലത്തെ പോലീസ്- ആരോഗ്യ വകുപ്പ് പ്രവർത്തകരുടെ ശ്‌ളാഘനീയ മായ സേവങ്ങൾ.
ഇവരുടെ സേവനത്തെ ഒരു സമൂഹം ഹൃദയത്തിലേറ്റുമ്പോൾ വളരുന്ന മൂല്യഗതി നമുക്ക് കാണാൻ കഴിയുന്നുണ്ട്. ഈ മൂല്യ ഗതിയിലൂടെയാണ് ഉദ്യോഗസ്ഥ ജാഡ ഇല്ലാതാവുന്നത്. പ്രതിബദ്ധതയുടെ അവബോധമാണ് നമ്മൾ കാണുന്ന ഈ മൂല്യം സാക്ഷ്യപ്പെടുത്തുന്നത്.
സാമൂഹ്യ വിമർശനങ്ങളെ സോഷ്യൽ ഓഡിറ്റ് ആയി കാണണം. ഉദ്യോഗസ്ഥർ വിമർശിക്കപ്പെടുമ്പോൾ സമൂഹം അസംതൃപ്തി യിലാണ് എന്ന് കാണണം. പരാതിപ്പെട്ടികൾ നോക്ക് കുത്തികൾ ആവരുത്. ഇത് ഒരു രാഷ്ട്രീയമാണ്. സാമൂഹ്യ ജീവിതത്തിൽ;ഉള്ള ഇടപെടൽ. ഉദ്യോഗസ്ഥ --സാമൂഹ്യ ബന്ധം ജന്മി-കുടിയാൻ ബന്ധം പോലെയാണ് എന്ന് കാണാതിരുന്നു കൂടാ..ഇന്നും അങ്ങിനെയൊക്കെ തന്നെയാണ് കാര്യം.തൻ്റെ നികുതി പണം കൊടുത്തു താൻ ഇരുത്തിയവൻ തൻ്റെ മേക്കിട്ടു കേറുന്നത് സഹിക്കാൻ 'വിധിക്കപ്പെട്ടവൻ'
ക്വറി വെച്ച് ക്വറി വെച്ച്.....: ക്വറി വെച്ച് ക്വറി വെച്ച് മൃത പ്രായത്തിലാവുന്ന ഫയലുകൾ പല ഓഫീസുകളുടെയും ശാപമാണ്. ബ്യുറോക്രസിയിൽ ഇത് റെഡ് ടാപ്പിസം ആണ്. ഒരു ക്വറിക്കു പിന്നിൽ ഒരു പാട് കാര്യങ്ങൾ ഉണ്ട്..താത്പര്യങ്ങൾ ഉണ്ട്..നിയമത്തിന്റെയും ചട്ടങ്ങളുടെയും വിചചാരണ മുതൽ ഉദ്യോഗസ്ഥർ തമ്മിലുള്ള വെറുപ്പിനും അസൂയക്കും പൊതുവിൽ ഉള്ള പേരാണ് "ക്വറി." ശീത യുദ്ധത്തിന്റെ ബുറോക്രാറ്റിക് ആയുധമാണ് ക്വറി. ഇവിടെയും ഇര പൊതുജനം തന്നെ. Attitude ഒരു പാട് മാറിയിട്ടുണ്ട്..എന്നത് സത്യമാണ്..മാറുന്നുമുണ്ട്..ഇനിയും മാറാനുണ്ട് എന്ന് മാത്രം പറഞ്ഞോട്ടെ..
ആദ്യം പറഞ്ഞ കാര്യം ഒരിക്കൽ കൂടി പറയുന്നു..
അധികാരം അഹന്തയായി മാറരുത് വളരരുത് .....
o.v. sreenivasan..