പൊളിറ്റിക്കൽ ഹിപ്പോക്രസി
********************************
നിലപാട് കൊണ്ട് എവിടെ നിൽക്കുന്നു എന്ന് സമൂഹത്തിനു ബോധ്യപ്പെടരുത് എന്ന് നിർബദ്ധമുള്ള ജന്തു വിഭാഗത്തെ ആണ് പൊളിറ്റിക്കൽ ഹിപ്പോക്രാറ്റുകൾ എന്ന് പറയുക. ജീവിതത്തിന്റെ സർവ്വ മേഖലകളിലും ഇക്കൂട്ടരെ കാണാം. വലതു പക്ഷം വളഞ്ഞിട്ടു ആക്രമിക്കുമ്പോൾ അവരുടെ വാക്കുകൾക്കു വളമിട്ടു കൊടുത്തു കൊണ്ട് ഇവരും പറയും ഞാൻ ഇടത് പക്ഷം...ഞാൻ കമ്മ്യുണിറ്റ് എന്ന് വരെ പറഞ്ഞേക്കും.
അപചയപ്പെട്ട അവബോധത്തിൻ്റെ ശേഷിക്കുറവിലും അഹന്തയുടെ മനോനിലയിൽ "പ്രത്യയ ശാസ്ത്രം " പുലമ്പും. വസ്തു നിഷ്ഠ സാഹചര്യത്തിൽ അനുഭവിച്ചു ബോധ്യപ്പെടുന്ന നേട്ടങ്ങളെ പുച്ഛിച്ചു തള്ളും ..ഇവിടെ പോരാട്ടം വിശ്വാസിയും അവിശ്വാസിയും തമ്മിലല്ല..ആണും പെണ്ണും തമ്മിലല്ല.വർഗ്ഗം എന്നത് ആണും പെണ്ണും അല്ല. അഹന്തക്ക് അശാസ്വം തേടുന്ന കേവല വ്യായാമമായി നിങ്ങളുടെ നിലപാടുകൾ മാറുന്നുവെങ്കിൽ നിങ്ങൾ സാംസ്‌കാരീ ക വലതു പക്ഷം തന്നെയാണ്.
നിർവഹണ ബുദ്ധിയുടെ(Management skill ) പ്രായോഗീക സമീപങ്ങൾ ചേർത്തതാണ് ജീവിതവും പുരോഗമന രാഷ്ട്രീയവും ഗവെർന്മെന്റും . മാർക്സിസം- ലെനിസം എന്ന് പറഞ്ഞാൽ തന്നെ ഇങ്ങനെയുള്ള ഒരു നിർവഹണ ബുദ്ധിയുടെ കണ്ടെത്തൽ ആണ്.
പിണറായി രാജി വെക്കണം എന്ന് ആഗ്രഹിക്കുന്ന ആരും പ്രതിലോമ രാഷ്ട്രീയത്തിന്റെയും വലതു പ്രത്യയ ശാസ്‌ത്ര നെറികേടിന്റെയും കേട്
വരാത്ത തലച്ചോറാണ്.
നിർവഹണ രീതിയെ പരിശോധിക്കാൻ വ്യക്തമായ മാനദണ്ഡങ്ങൾ ഉണ്ട്.
മെറിറ്റ് റേറ്റിങ് ആത്മനിഷ്ഠമല്ല ..വ്യക്തമായ മൂർത്തമായ തെളിവുകൾ മുന്നിൽ നിൽക്കുമ്പോൾ , നേട്ടങ്ങളുടെ പട്ടിക വിശാലമായി നമ്മളെ നോക്കി ചിരിക്കുമ്പോൾ നിങ്ങൾക്ക് അസ്വസ്ഥത തോന്നുന്നു വെങ്കിൽ അവിടെ ചികിത്സ ആവശ്യമുണ്ട്. കാരണം നിങ്ങൾ രാഷ്ട്രീയ അരാജത്വത്തിൻ്റെ അടിമയാണ്. സാംസ്കാരിക വലതു പക്ഷത്തിൻ്റെ നാവാണ്. അനുമോദിക്കാനും ആശംസിക്കാനും വേണം ഒരു മനസു. അതാണ് ഹൃദയ പക്ഷം. അത് തന്നെയാണ് ഇടതു പക്ഷം.
. ഒ .വി. ശ്രീനിവാസൻ.