പേ വാർഡ്
*************
കാളപെറ്റെന്ന്
കേട്ടിവർ
കയറെടുത്തു
പായുന്നു.
(അ ) വാർഡ്
കിട്ടിയെന്നറിഞ്ഞിവർ
ലൈക്കടിച്ചു
തിമിർക്കുന്നു.
മന്ദ ബുദ്ധികൾ
ചന്ത തീർക്കുന്നു ..
ചിന്തയുടെ
ചിറകരിയുന്നു .
പേയിളകിയ
പ്രതീക്ഷയുടെ
പ്രതിപ്പട്ടിക
പകലറിയാതെ
പോവുന്നു.
വെളിച്ചം
നിശബ്ദമാവുന്നു.
ഇത്
ജീവിതമാവുന്നു.
****
ഒ .വി. ശ്രീനിവാസൻ.