ചീരൻറെ തിരിച്ചറിവുകൾ
********************************
മനസ്സിന്റെ
കേൾക്കാത്ത
നിലവിളിയാണ്
വാർദ്ധക്യം .
ആശയുടെ
ആർത്തിയിൽ
അനാഥമാവുന്ന അവസ്ഥ.
വരമ്പില്ലാത്ത
വ്യാമോഹങ്ങളിൽ
സമ്മാന സ്വപ്നങ്ങൾ
കണക്കു കൂട്ടും കാലം
ചിതലരിക്കുന്ന
ചിന്തകളിൽ
കൂടണയും കാലം...
അകലുന്ന ആശ്വാസങ്ങൾക്കു
അടവുകൾ
അഭയമേകുന്ന
കാലം...
പകലറിയാതെ
പരതുന്ന കാലം.
ഇത് തിരിച്ചറിവ്
ചീരൻറെ തിരിച്ചറിവ്.
ചീരൻറെ മാത്രം.