കരളറിയാതെ
****************
വാക്കുകൾ
പെറുക്കിവെച്ചും
പെറുക്കിയ വാക്കുകൾ
മാറ്റിവെച്ചും
മാറ്റിയ വാക്കുകൾ
മറച്ചു വെച്ചും.
മനസ്സറിയാതെ
പറഞ്ഞു വെച്ചും
ഞാനൊരു
കവിതയെഴുതി..
കര ളറിയാത്ത
കവിതയ്ക്ക്
ഈണങ്ങൾ കടമെടുത്തു.
ചിത്രമില്ലാത്ത
ചിന്തകൾക്ക്
ചിത്രകാരനെ
വിലക്കെടുത്തു.
കവിതയില്ലാത്ത
കവിതക്ക്
കലയറിയാത്ത
കഥയെടുത്തു. .