MEDITATION- DHYANAM- SPIRITUAL PSYCHOLOGY

 


                     MEDITATION    അഥവാ  ധ്യാന  വിജ്ഞാനം 

                                          ******

 * സമർപ്പിത  മനോഭാവം  ആണ്  ധ്യാനത്തിൻ്റെ  പ്രധാന  സവിശേഷത.

* SUBMITTED   TO   SOME OBJECT  OR OBJECTS.

* മൂർത്തവും   അമൂർത്തവും  ആയ  അവസ്ഥയെ ഉപാസിക്കണം.

*  മൂർത്താവസ്ഥയിൽ   ശീലിച്ചു  വേണം  അമൂർത്തവസ്ഥയിലേക്കു കടക്കാൻ.

* POWER  OF SUBJECTIVITY IS  EVIDENT  IN  EVERY MEDITATION...

ആത്മനിഷ്ഠതയുടെ  ആത്മവീര്യം ഇവിടെ  പ്രകടമാവും.  ഭക്തിയിൽ  സമർപ്പണം ഉണ്ട്.  സമർപ്പിതമായതിൽ  എല്ലാം  ധ്യാനത്തിൻ്റെ  സ്വഭാവം  കാണാം.  ഇവിടെ ഉപാധിയില്ലാത്ത  വിശ്വാസം ഉണ്ട്.   

ഉപാസന ഉണ്ട് .  ഉണർവുണ്ട്. ഇച്ഛാ ശക്തിയുണ്ട് .  സ്വാർത്ഥത  വെടിയും   സാക്ഷാത്കാരം ഉണ്ട്.

തിരിച്ചറിവിന്റെ വെളിച്ചമുണ്ട്.  ആസക്തി  ഒഴിഞ്ഞ  ശാന്തതയുണ്ട്.

പൂന്താനത്തിന്റെ  ഭക്തിയെ  ഇവിടെ  നമ്മൾക്ക് ഓർക്കാം.

ഭക്തിയിൽ  ധ്യാനം  ഉണ്ട്.. ധ്യാനത്തിൽ  ഭക്തിയും  ഉണ്ട്.  സമർപ്പിതമായി  നേടുന്ന  ശക്തിയാണ്  ഭക്തി.

ധ്യാനം  എന്നത്  ഒരു  ആശയം  തട്ടും  തടവുമില്ലാതെ  ഒഴുകാൻ   അനുവദിക്കുന്ന  അവസ്ഥ യാണ്.  അത്  നിരുപാധികമാണ്‌. UNCONDITIONAL .

*  ഉപാധി വെച്ചുള്ള  വ്യവഹാരത്തെ  ധ്യാനം  എന്ന് പറയില്ല.

*. ധ്യാനം  കേവലമായ  ഏകാഗ്രത  അല്ല. NOT   simple  concentration  of mind.  But concentration of mind is an important element.

*  ആശയത്തിന്റെയോ  ചിന്തയുടെയോ  break   up   ഇൽ    മെഡിറ്റേഷൻ  സാധ്യമാവില്ല.

*  ചിന്ത ക്രാന്ത മായ  മനസിന്  മെഡിറ്റേഷൻ  സാധ്യമല്ല.  കലഹിക്കുന്ന  മനസ്സിൽ  സ്വത്വ ഗുണം  കാണില്ല.  വിദ്വേഷം  വിരക്തിയും വരൾച്ചയുമാണ്.

*.  മെഡിറ്റേഷൻ   എപ്പോഴും   ശ്വസന  ബന്ധിതമാണ് ..breath related .  കാരണം  മനോവ്യാപരവും  ശ്വാസക്രമവും  പരസ്പര  ബന്ധിതമാണ്‌.

*  ആരോഗ്യമുള്ള  ഒരാളിൽ  free   and   relaxed  ബ്രീത്    ആയിരിക്കും.

*  മനോനിലയും  ശ്വസന  ക്രമവും  പരസ്പര ബന്ധിതമാണ്‌.  അതുകൊണ്ടാണ്  നമ്മൾ  ശ്വസനക്രിയ   എന്നൊക്കെ  കേൾക്കുന്നത്. അതൊരു  പഴയ  ക്ലാസിക്കൽ  അറിവാണ്.  ആരുടെയും  പുതിയ  കണ്ടുപിടുത്തമല്ല.. .


നിർവ്വചനങ്ങൾ : 1 . " തത്ര പ്രത്യയൈകതാനതാ   ധ്യാനം "    --യോഗ സൂത്ര 


'ധാരണ  നേടിക്കഴിഞ്ഞാൽ   ധ്യാനത്തിന്റെ  ലക്ഷ്യത്തെ   സംബന്ധിച്ചു  അറിവിന്റെ  ഒഴുക്കുണ്ടാവുന്നു.  ഈ   അവസ്ഥ  തന്നെയാണ്  ധ്യാനം.

നിർവ്വചനം :  2.  " ധ്യാനം  നിർവിഷയം  മനഃ  :"

"വസ്തു  അവബോധത്തതിൽ  നിന്നും  മനസ്സ്  സ്വതന്ത്ര മാവുന്ന  അവസ്ഥയാണ്  ധ്യാനം "


നിർവ്വചനം   3 .  :  "ശുദ്ധമായ  മനസ്സ്‌കൊണ്ടു  ആത്മാവിന്റെ   യഥാർത്ഥ  രൂപം   അറിയുന്നതിനെയാണ്   ധ്യാനം  എന്ന്   പറയുന്നത്   ".--മഹായോഗി  യാജ്ഞ വൽക്യൻ ..


ധ്യാനം  ..അത്  വിമോചനതിന്റെ കാരണം ആണ്.  It is the real  state of liberation.


കഠോപനിഷദ്‌   ധ്യാനത്തെ  അസാമാന്യമായ   ആത്മീയനേഷണ മായാണ്  കാണുന്നത്.. അതായത്  തൻ്റെ    സത്തയെ  അനുഭവിച്ചറിയുവാനും   വിമോചനം  നേടാനുമുള്ള  അന്വേഷണം.


ഒരാൾ  ധ്യാനിക്കുമ്പോൾ   താഴെപറയുന്ന   കാര്യങ്ങൾ  ശ്രദ്ധിക്കണം.

*  ചിന്തയെ  നിശ്ശബ്ദമാകുക.(static  thought).  static  means  silent or inactive. Just opposite of dynamic.

* നിരർത്ഥകമായ  കാര്യങ്ങളിൽ  നിന്നും    മനസിസ്നെ  മോചിപ്പിക്കുക.

* മനസ്സിലെ   മതിഭ്രമങ്ങൾ  അവസാനിപ്പിക്കുക.

* മനസ്സിനെ  നിശ്ചലമാകുക.(static  mind)

*  അർപ്പണ  ബോധം  വേണം .

അതായത്  ഉപാസന വേണം.  അതിനു  വിശ്വാസം  വേണം.   തന്നിലും  , പ്രപഞ്ച  ശക്തിയിലും.

*  സ്ഥിരോത്സാഹം  വേണം ..അതായതു  മെഡിറ്റേഷൻ  എന്നും  ഒരു  sustained process  ആയിരിക്കും.  A continuous  process  is meditation.  It can be a  life long process.  It is not a examination  covering given syllabus. Instead it is an unlimited ocean to swim across.

*   ഇന്ദ്രിയങ്ങളിൽ  പൂർണ്ണ  നിയന്ത്രണം.    ;

ലൗകീക  അഭിനിവേശത്തിൻ്റെ   ആധാരമാണ്  ഇന്ദ്രിയങ്ങൾ .  ഇങ്ങനെയുള്ള  അഭിനിവേശത്തെ  മാറ്റിവെച്ചുകൊണ്ടു മാത്രമേ(അല്ലെങ്കിൽ  നിയന്ത്രിച്ചു  മാത്രമേ)   സമ്മ്യക്കായ  മെഡിറ്റേഷൻ  സാധ്യമാവൂ .


മെരുങ്ങാത്ത  ഇന്ധ്രിയങ്ങളിൽ  ധ്യാനം  സാധ്യമല്ല. 

 ഈ മെരുക്കൽ   അടിച്ചമർത്തൽ  അല്ല എന്നും അറിയണം.  ആത്മജ്ഞാനതിലൂടെ   അഹന്തയെ  അകറ്റി നിർത്തുക.

*  എല്ലാ  ദിവസവും ധ്യാനം  അഭ്യസിക്കണം.

*  ഒരേ  സ്ഥലവും  ഒരേ  സമയവും  ഒരേ നിലയും   തെരഞ്ഞെടുക്കണം.

*  പ്രാണായാമം  ചെയ്ത ശേഷമേ  ധ്യാനിക്കാവൂ.

*  ഇരിക്കുന്ന  ഉടനെ  ധ്യാനം  തുടങ്ങരുത്.

*  കുറഞ്ഞത്  5   മിനിറ്റ്  എങ്കിലും  ശാന്തമായി   ഇരിക്കണം.

*  കുറുക്കു വഴികൾ  സ്വീകരിക്കരുത്.

*. ;ഫലത്തിനായി   ക്ഷമയോടെ  കാത്തിരിക്കുക.

*  കളങ്കമില്ലാത്തതും   പരിശുദ്ധവുമായ  ജീവിതം  നയിക്കുക.

*. ഹിപ്പോക്രാറ്റുകൾക്കു   ധ്യാനം  എന്നത്  ഒരു  ശാരീരിക  പ്രകടനം  മാത്രമാണ്.

      ഒരു  പ്രദർശന  രീതി.  ഒരു പ്രകടന പരത ..Way  of Exhibition.

*  യമം , നിയമം, യുക്താഹാര  ക്ഷമ  എന്നിവയാണ് ധ്യാനത്തിന്റെ  അടിസ്ഥാനങ്ങൾ 


ശ്രദ്ധിക്കേണ്ട  മറ്റു കാര്യങ്ങൾ 

*******************************


*  ഭക്ഷണം  കുറക്കുക 

*  നട്ടെല്ല്  നിവർത്തി  യിരിക്കുക 

*  പ്രാണായാമത്തിന്റെ  സമയം  വർധിപ്പിക്കുക.

*  ഭക്ഷണ  ശേഷം  അല്പം  നടക്കാം.

*  ലൗകീക  സുഖങ്ങളുടെ  വ്യർത്ഥതയെ  കുറിച്ച്  ചിന്തിക്കുക.

*  ദുഷിച്ച  കൂട്ടുകെട്ടുകൾ  ഒഴിവാക്കുക. മദ്യപാനം , വ്യഭിചാരം  തുടങ്ങിയവ.

*.. അത്യാഗ്രഹം  ഒഴിവാക്കുക.

*  Stress   കുറക്കുന്ന  യോഗാസനങ്ങൾ  ചെയ്യുക.

*  മറ്റുള്ളവരിൽ  കുറ്റം  കണ്ടെത്തുന്ന  ശീലം  ഒഴിവാക്കുക. The habit of  Finding fault with others..


*  അഹങ്കാരം  വെടിയുക.   അഹം  അറിയുക.  Avoid  egocentricism. Know your ego state.

*  ധ്യാനത്തിൽ  മത്സര  ബുദ്ധിക്കു  കാര്യമില്ല.

*  Reconcile The factors of  personality:  ID- EGO- SUPER EGO  to avoid mental conflict.

മനസിന്റെ  ആഭ്യന്തര  കലഹത്തെ ഇല്ലാതാക്കാൻ  ഇത് സഹായിക്കുന്നു.

* ഇത്തരം  ആഭ്യന്തര  കലഹത്തിൽ  ശ്രദ്ധ  ഇല്ലാതാവും. ഇച്ഛാ   ശക്തി  അന്യമാവും  എന്ന് അറിയുക.

* മെഡിറ്റേഷൻ  അലസതയല്ല. മറിച്ചു   ക്രീയാത്മകതയുടെ   ആത്മീയ വഴിയാണ്.. സാമ്മ്യക്കായ   അറിവിൻ്റെ   ഉപാസനയാണ്‌.


DIFFERENT  മോഡസ്  OF DHYANAS/ MEDITATIONS.. ധ്യാന  മാർഗ്ഗങ്ങൾ 

*  മന്ത്ര  ധ്യാന ---ജപയോഗം 

* യന്ത്ര  ധ്യാന 

* പ്രണവ ധ്യാനം .. ഓം കാരം 

*  ആത്മ വിചാര  ധ്യാനം 

*  അതീന്ദ്രീയ  ധ്യാനം 

*  ഷഡാ ധാര  ധ്യാനം 

ആസനം :  "സ്ഥിരം  സുഖം  ആസനം " --യോഗസൂത്ര. പതഞ്‌ജലി.  അതായതു  നിശ്ചലവും   സുഖപ്രദവുമായ ശാരീരിക നിലയാണ്  ആസനം.


മന്ത്ര  ധ്യാനം: 

ഗുരു  മുഖത്ത്  നിന്നും  പഠിച്ച  മന്ത്രങ്ങൾ  ആണ്  നല്ലതു. ഓരോ  വ്യക്തിത്വത്തിനും  അനുയോജ്യമായ മന്തങ്ങൾ ചൊല്ലി ബോധ്യപ്പെട്ടു വേണം  മന്ത്രങ്ങൾ  സ്വീകരിക്കാൻ.  മന്ത്രങ്ങൾ  ജപം  തന്നെയാണ്. ജപം  ഒരിക്കൽ  വികാരത്തിൽ  ചേർക്കപ്പെട്ടാൽ  അത്  സ്വാഭാവിക  ശീലമാവും . ഈ സ്വാഭാവികത പിന്നെ  അജപമാവും.  അതായതു  spontaneous  ആയി ഉണ്ടാവുന്നത്.


യന്ത്ര  ധ്യാനം:  ക്ലാസ്സിക്  ഗ്രന്ഥങ്ങളിൽ  അനവധി യന്തങ്ങളെ  പരിചയപ്പെടുത്തുന്നുണ്ട്. ഗുരൂ  മുഖത്ത്  നിന്നും  വേണം  യന്ത്രങ്ങളെ ബോധ്യപ്പെട്ടാൻ .

അതീന്ദ്രിയ  ധ്യാനം : 

 കണ്ണട ച്ചിരിക്കുക . സമ്പൂർണ നിശബ്ദദ വേണം.  ചിന്തകളുടെ  സാക്ഷിയാവുക.  അതായത്  ചിന്തകളിൽ  ഇടപെടരുത്.  ചിന്ത എന്ന  പ്രക്രിയയുടെ  ഭാഗമല്ല. ഞാൻ  എന്ന് കരുതുക..   ഞാൻ വെറും സാക്ഷി.  ചിന്തയുടെ  സാക്ഷി.  ഞാൻ    "ഓം എന്ന  ശുദ്ധമായ  പ്രജ്ഞയാണ്.

ചിന്തിക്കുന്ന  ആൾ ഞാൻ  അല്ല.    ബ്രഹ്മമാണ് ഞാൻ.   ഓം ഉച്ചരിക്കുക.  ഓം ശബ്ദത്തിൽ  ശ്രദ്ധ  കേന്ദ്രീകരിക്കുക.


MERITS OF  DHYANA.--ധ്യാനത്തിൻ്റെ   നേട്ടങ്ങൾ 

*  സ്വാസ്ഥ്യം.  STREES FREE MIND

*   PHISICAL  ELEMENTS DO NOT DISTURB YOU. CANOT INFLUENCE  YOU.  ഇന്ദ്രിയ  നിയന്ത്രണം  സാധ്യമാവുന്നു.

*  "യോഗ  കർമസു  കൗശലം"-   COGNITIVE  EFFICIENCY...INTELLECTUAL POWER..CONCENTRATION..  PRODUCTIVE..CREATIVITY.

*  POSITIVITY

*  ALL  THE BILOGICAL SYSTEM  WORK  OPTIMUM..BALANCED   BIO CHEMICAL SECRETION..

* AVOIDS  HYPERTENSION, CARDIATIC  DISORDERS, NEGATIVITY, STRESS  and SLEEPING DISRODER 

* SEXUAL  MANAGEMENT..AND CONTROL.

*  AVOIDS AGGRESSION.

* AVOIDS INHIBITION


കുണ്ഡലിനി വിദ്യ :  

ധ്യാനത്തിന്റെയും ആത്മീയ  പരിശീലനത്തിന്റെയും  ഏറ്റവും ഉന്നതമായ അവസ്ഥയാണ്  ഇത്.

  *  വിപരീത കരണീ മുദ്ര 

 * ചക്രാനു  സന്ധാനം 

*   നദ സങ്കലനം 

*  പവന സങ്കലനം 

*  ശബ്ദ  സങ്കലനം 

*   മഹാമുദ്ര 

*  മഹാ  ഭേദമുദ്ര 

*  മാണ്ഡു കുക്രിയ 

*  താ ഡ നക്രിയ 

Previous
Next Post »