ഗൃഹാങ്കണ ആഹ്ളാദ പ്രകടനം
******
വീട്ടുമുറ്റ സമരം പ്രഖ്യാപിച്ചവർക്കു ആഹ്‌ളാദ പ്രകടനവും വീട്ടുമുറ്റത്തു ആവാം. വലിയയൊരു വിജയത്തിന്റെ ആഹ്ളാദം മറച്ചു വെക്കാനാവില്ല. മധുരം വിളമ്പിയും ആടിയും പാടിയും പടക്കം പൊട്ടിച്ചും വീട്ടു മുറ്റത്തു ആഹ്‌ളാദ പ്രകടനം ആവാം എന്ന് തോന്നുന്നു. കോവിഡ് പ്രോട്ടോകോൾ പാലിക്കാൻ പ്രത്യേകം ശ്രദ്ധിച്ചാൽ മതി.. ലക്ഷങ്ങളുടെ ഈ ആഹ്ളാദ പ്രകടനം സോഷ്യൽ മീഡിയ വഴിയും , പ്രെസ്സ് ദൃശ്യ മാധ്യമങ്ങൾ വഴിയും ലോകം കാണും. സമൂഹത്തെ മറന്നുള്ള ..സാമൂഹ്യ ആരോഗ്യത്തെ അവഗണിച്ചുള്ള ഏതൊരു ആഹ്ളാദവും ആഘോഷവും രാഷ്ട്രീയമായ അസംബന്ധം ആയിരിക്കും.