ECONOMY VS. ECONOMICS
സമ്പദ് വ്യവസ്ഥക്ക് വാതം പിടിപെടുന്ന ഒരു അവസ്ഥയുണ്ട്. STATIC STATE..അതായത്. മന്ദത,. സാമ്പത്തീക മാന്ദ്യം . സാമ്പത്തീക വ്യാവഹാരത്തിലെ വിഷാദാവസ്ഥ. DEPRESSION എന്നും പറയാം. വ്യവഹാരത്തിനു വിലക്കുകൾ പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം. വ്യവഹാരത്തിനു ശേഷി ഉണ്ടായാലല്ലേ വ്യവഹാരം നടക്കൂ. ഉല്പാദനത്തിനുള്ള ശേഷി മാത്രം ഉണ്ടയിട്ടു കാര്യമില്ല. ഉത്പാദിപ്പിച്ചു കൂട്ടിയിട്ടും കാര്യമില്ല. വാങ്ങിക്കാൻ ജനങ്ങൾ ഉണ്ടാവണം. വ്യവഹാരങ്ങൾ തടസ്സപ്പെടുമ്പോൾ മൂല്യ ബോധങ്ങൾ നിലനിൽപ്പിന്റെ പുതിയ വഴികൾ തുറന്നു തരും.
ECONOMICS VS. ECONOMY
ജനങ്ങളുടെ ഈ ശേഷി ക്കുറവ് ആണ് സത്യത്തിൽ മാന്ദ്യം. സമ്പദ് വ്യവസ്ഥക്ക് വാതം പിടിപെടുന്ന അവസ്ഥ. ഒരു STATIC STATE. സാമ്പത്തീക വ്യവഹാരത്തിലെ വിഷാദാവസ്ഥ. DEPRESSION എന്നും പറയാം. സമൂഹവും അതിലെ പ്രവർത്തങ്ങളും ചലനാത്മക മാവുന്നതു ജനകീയമായ ആഹ്ഹ്ളാദത്തിലൂടെ ആണ്. ഇത് ഒരു DYNAMIC STATE ആണ്. ഇത് വളരെ ശക്തമാവുമ്പോൾ ഇതിനെ BOOM പീരിയഡ് എന്നും പറയാം. ജനങ്ങളുടെ സാമ്പത്തീക ആരോഗ്യം ആണ് ക്ഷേമ നയങ്ങൾ ഉറപ്പാക്കുന്നത് . ജനകീയത ഒരു സംസ്കാരമാണ് . മുഖ്യമായും ഒരു കമ്മ്യുണിസ്റ്റ് സംസ്കാരം. ഇങ്ങനെ ഒരു സാംസ്കാരിക പരിസരത്തു നിന്നും കൊണ്ട് മാത്രമേ ജനകീയ വികസനം സാധ്യമാവുകയുള്ളൂ .ജനകീയത കൈവിട്ടുകൊണ്ടു സുസ്ഥിര വികസനം സാധ്യമല്ല. ചാക്രീകമായ )(cyclical ) വെല്ലുവിളികളെ അതിജീവിക്കാൻ സുസ്ഥിര വികസനത്തിലൂടെ മാത്രമേ സാധിക്കൂ. ഇതാണ് SUSTAINED DEVELOPMENT. നയമില്ലാത്ത ആൾക്കൂട്ടമായിരുന്നു ആം ആംദി പാർട്ടി എന്ന് അന്നേ കമ്മ്യുണിസ്റ്റുകാർ പറഞ്ഞിട്ടുണ്ട്. മധ്യവർഗ്ഗ രാഷ്ട്രീയ ജാഡകൾക്കു ചേക്കാറാനുള്ള ഒരിടം. അത്ര മാത്രം ദുർബല മാണ് ഡൽഹി ഭരണം. അത്രമാത്രം ദയനീയമാണ് അവിടുത്തെ അവസ്ഥ.
ഭരണത്തെ യും ഭരണ കൂട ത്തെയും കേവലം ഒരു യന്ത്ര സംവിധാനം(MACHINERY) ആക്കുന്നു എന്നത് ബൂർഷ്വാ മനോഭാവമാണ്. ഭരണ നിർവഹണത്തെ ജനങ്ങളോട് ചേർത്തു പിടിക്കുന്നു എന്നത് ആണ് കമ്മ്യുണിസ്റ്റ് മനോഭാവം. ജനങ്ങളാണ് അവസാനത്തെ ശക്തി..അവസാനത്തെ അധികാരി എന്ന തിരിച്ചറിവാണ് ഈ മനോഭാവത്തിന് കാരണം. പറഞ്ഞു വരുന്നത് സാമ്പത്തീക പ്രവർത്തനം എന്നത് കേവല മായ സാമ്പത്തീക സമവാഖ്യങ്ങളാൽ നിർദ്ധ രിക്കപ്പെടേണ്ട ഒന്നല്ല എന്നാണ്. സാമ്പത്തീക പ്രവർത്തനത്തിൻറെ ജനകീയ വഴികൾ തുറക്കാതെ ഒരു സമൂഹവും രക്ഷപ്പെടില്ല എന്നും അറിയണം. ക്ഷേമ നയങ്ങൾ കൊണ്ടാണ് ഒരു സമൂഹം ശക്തിപ്പെടുന്നത്. ജനങ്ങളുടേതു ജനങ്ങൾക്ക് തന്നെ എത്തിച്ചു കൊടുക്കുന്ന രീതിയാണ് ഇത്. അത് എത്ര കൊടുത്താലും അധികമാവില്ല. അതാണ് സാമ്പത്തീക ശാത്രത്തിന്റെ അദൃശ്യ ശക്തി. ആരോഗ്യം അവകാശ മായി അംഗീകരിച്ചു കൊണ്ട് മാത്രമേ ജനങ്ങളെ ചേർത്ത് പിടിക്കാൻ ആവൂ. കേരള ആരോഗ്യ മേഖല ലോക പ്രശസ്ത മാവുന്നതു. ഇങ്ങനെയാണ്. ഭക്ഷണം ഉറപ്പാക്കിയും ക്ഷേമ പെൻഷനുകൾ കൊണ്ട് ആശ്വസിപ്പിച്ചും ഒരു രക്ഷാധികാരി ഭരണാധികാരി ( ഭരണാധികാരി രക്ഷാധികാരി യായും ) ആയി ഉണ്ടാവുമ്പോൾ സാമ്പത്തീക ശാസ്ത്രം അതിൻ്റെ ഹൃദയ സ്പർശം ആണ് വെളിപ്പെടുത്തുന്നത്. അതിൻ്റെ നന്മ അത് കയ്യിലെടുക്കുന്നവൻ്റെ കർമ്മം പോലെയിരിക്കും.