PSYCHOLOGY OF POWER
അധികാരത്തിന്റെ മനഃശാസ്ത്രം
അധികാരം അസ്ഥിത്വത്തിൻറെ അനിവാര്യതയാണ്. അധികാരം അവകാശത്തിൻ്റെ നിർവഹണമാണ് . അഭിനിവേശത്തിൻ്റെ ലക്ഷ്യമാണ്. അധികാരത്തിനു സാമൂഹ്യവും വൈയക്തികവുമായ തലങ്ങൾ ഉണ്ടെങ്കിലും. അത് അഹങ്കാരത്തെ ശമിപ്പിക്കുന്നത് വൈയക്തികമായി തന്നെയാണ്. അഭിനിവേശത്തിൻ്റെ വഴിയിൽ മാത്രമേ അധികാരത്തിൽ എത്തുകയുള്ളൂ. അധികാരത്തിൻ്റെ അഭിനിവേശമാണ് തെരെഞ്ഞെടുപ്പ്. അതിൻ്റെ ആഹ്ളാദപ്രകടനങ്ങൾ. അത് അധികാരത്തിന്റെ അഹന്തയാണ്. ഗാന്ധിജി ഒരിക്കലും അധികാരത്തിൽ എത്തിയില്ല. പ്രധാനമന്ത്രിയായില്ല. പ്രസിഡന്റ് ആയില്ല. അധികാരം അഹന്തയുടെ മൂല്യ ബോധം ആണ്എന്ന് അറിയുന്നതുകൊണ്ടു തന്നെയാണ് ഭരണ കൂടം കൊഴിഞ്ഞു വീഴും എന്ന് മാർക്സ് പറഞ്ഞത്.
ശുദ്ധമായ സ്വാതന്ത്രത്തെ ഭരണ കൂടം തല്ലി ക്കെടുത്തുന്നുണ്ട്. സ്വയം നിർവഹണത്തിനുള്ള സ്വാതന്ത്രമായി അധികാരത്തെ അറിയുമ്പോൾ ആണ് അത് അസ്തിത്വത്തിന്റെ അനിവാര്യതയായി കരുതുന്നത്. കൊഴിഞ്ഞു പോക്കും കൂട്ടി ചേർക്കലും അധികാരവുമായി ചേർത്ത് വിശകലനം ചെയ്യണം .സാമ്രാജ്യത്വം സാമ്പത്തീക അധികാരത്തിൻ്റെ ഭീകരതയാണ്. മതം ആത്മീയ അധികാരത്തിൻ്റെ ഭീഷണിയാണ്. നമ്മുടെ കൈകളിൽ നമ്മൾ സ്വതന്ത്രർ ആയിരിക്കണം. സ്വാതന്ത്രം മറ്റുള്ളവരെ ഏൽപ്പിച്ചു നമുക്ക് ജീവിക്കാനാവില്ല. അതുകൊണ്ട് അഹന്തയിൽ നിന്നുള്ള പടിയിറക്കമാണ് ജനാധിപത്യം. അത് ആത്യന്തീകമായി അധികാരത്തിൽ നിന്നുള്ള പടിയിറക്കമാണ്. അതുകൊണ്ട് മതത്തിൽ ഒരിക്കലും ആത്മീയത യില്ല. കാരണം അത് അധികാരത്തിന്റെ ശ്രേണിയിൽ നില നിൽക്കുന്ന നിർവഹണ സമ്പ്രദായമാണ്.