EMOTIONAL INTELLIGENCE-- PSYCHOLOGY

 


e

                                                       EMOTIONAL  INTELLIGENCE

                                                                  (PSYCHOLOGY )


സംതൃപ്തിയുടെ  വഴിതുറക്കാൻ  അനിവാര്യമായ  ബുദ്ധിയാണ്  വൈകാരിക ബുദ്ധി.(EMOTIONAL QUOTIENT) അഥവാ  E.Q.  അനിയന്ത്രിതമായ വികാരത്തിൽ  മനസ്  എ പ്പോഴും  അസ്വസ്ഥമായിരിക്കും . അതുകൊണ്ട്  വൈകാരിക(EMOTIONAL MATURITY)  പക്വത  എന്നത്  മാനോസീകാരോഗ്യ ത്തിന്റെ അനിവാര്യതയാണ്. മനസിൻറെ  വ്യവഹാരത്തിന്റെ  സുഖകരമായ നിർവ്വഹണം   സാധ്യമാക്കുന്നത്  E.Q.  ആണ്.  പൊരുത്ത പ്പെട്ടു  ജീവിക്കാനുള്ള  മനസ്സിന്റെ  പ്രാപ്തിയാണ്   വൈകാരിക  ബുദ്ധി.  ഈ  പൊരുത്ത പെടലിൽ  ഒരു  ജനാധിപത്യം  കൂടിയുണ്ടാവുമ്പോൾ  അവിടെ  രാഷ്ട്രീയ   മനഃശാസ്ത്രം  വഴി  തുറക്കുന്നു.


E.Q.   വളർത്തുന്നതിലും  തളർത്തുന്നതിലും  സാഹചര്യങ്ങൾക്ക്  വലിയ പങ്കുണ്ട്.  പ്രതിസന്ധിയുടെ  സാഹചര്യങ്ങൾ  വൈകാരീകമായ  തളർച്ചക്കു  കാരണമായേക്കാം.  വിഷാദത്തിനു  കാരണമായേക്കാം. ഇങ്ങനെയുള്ള  പ്രതിസന്ധി  പ്രകൃതി  ദുരന്തങ്ങൾ  ആവാം. അത്  സംബന്ധിച്ച  അവബോധം ആവാം.അനിശ്ചിതത്വം  ആവാം..ഇത്തരം   അറിവിലും അനിശ്ചിതത്വത്തിലും  അചഞ്ചലമായി  മനസ്  നിലനിൽക്കുമ്പോൾ ആണ്  EMOTIONAL  MANAGEMENT   സാധ്യമാവുന്നത്.

അനുഭവങ്ങൾക്ക്  തുറന്നു കൊടുത്താണ്  E.Q.  വളർത്തേണ്ടത്.  EXPOSURE   TO EXPERIENCE.എന്നത്  തന്നെയാണ്  അതിന്റെ  വഴി.  ഒളിച്ചോട്ടം  അല്ല.   മറിച്ചു  അതിജീവനത്തിൻ്റെ  വഴികളെ  അംഗീകരിക്കുക എന്നതാണ്.

ഈ  കോവിഡ്   കാലത്തു  മലയാളത്തിന്റെ   രാഷ്ട്രീയ  യുവത്വം  കാണിച്ചു തരുന്നത്   ആർജ്ജവത്തിൻ്റെ   ഈ വൈകാരിക  വഴിയാണ്. സാമൂഹ്യ  ആരോഗ്യത്തിലേക്കുള്ള  ഏറ്റവും  വലിയ  വെളിച്ചം.  E.Q.  മുഖ്യമായും  അടയാളപ്പെടുത്തുന്നത്   ഇങ്ങനെയുള്ള  ആർജ്ജവത്തിലൂടെ  ആണ്.  അരക്ഷിതത്വത്തിൽ  വിറങ്ങലിച്ചു നിൽക്കുന്ന  ഒരു  ജനതയുടെ   രക്ഷാധികാരിയായി  മാറുന്ന  ഈ ദൗത്യം  രാഷ്ട്രീയത്തിലെ  മനഃശാസ്ത്രവും  മനഃശാസ്ത്രത്തിലെ  രാഷ്ട്രീയവുമാണ്.  സാമൂഹ്യ  ജീവിതത്തിലെ യുക്തിയാണ്.  കർമ്മ  ബോധമാണ്.  ചാണകത്തിലും ഗോ മൂത്രത്തിലും  അതിജീവനം  തേടുന്ന  മനോരോഗികൾക്കുള്ള  മറുപടിയാണ്.

സ്നേഹത്തിന്റെ  ആർദ്രതയും  പ്രതിബദ്ധയുടെ  വികാരവുമാണ്.. പ്രതി സന്ധിയിലും  കൈവിടാത്ത  പ്രതിബദ്ധതയാണ്   നിങ്ങളുടെ  E.Q. അടയാളപ്പെടുത്തുന്നത്.  ഭയന്ന്  ഒളിക്കുന്നതിൽ  അല്ല.  വാളെടുത്തു  പോരാടുമ്പോൾ  ആണ്  E.Q.  വളരുന്നത്.  സാമൂഹ്യ  ആരോഗ്യത്തിന്റെ  യഥാർത്ഥ  വാഗ്ദാനം പോരാടുന്ന  ഈ യുവത്വമാണ്. പ്രതിസന്ധിയിലും  തളരാത്ത  അവരുടെ  പ്രതിബദ്ധത  യാണ്. ജീവിതാനുഭവത്തിലൂടെ  MATURITY  നേടുക എന്നത്  തന്നെയാണ്  പ്രധാനം.  ADAPTABILITY    ആണ്  ബുദ്ധി  എന്ന്  ഹൊവാഡ്  ഗാർഡ്നർ  പറയുന്നത്  അതുകൊണ്ടാണ്. കാരണം  E.Q.  പൊരുത്തപ്പെടലിന്റെ  പ്രാപ്തി    തന്നെയാണ്.




Previous
Next Post »