KITEX POLITICS
ബിസിനസ് കാരന് എങ്ങിനെ രാഷ്ട്രീയ സമ്മർദ്ദ ശക്തിയാവാം എന്നതിന്റെ ഉദാഹരണം ആണ് കിറ്റെക്സ് മുതലാളിയുടെ പുതിയ മുഖം. ഇത് പ്രൈവറ്റ് ലിമിറ്റഡ് പൊളിറ്റിക്സ് ന്റെ കേരള ചാപ്റ്റർ ആണ്. മാധ്യമങ്ങളെ പോലും കയ്യിൽ എടുക്കാൻ കഴിയുന്നു. അത് സമ രാഷ്‌ടീയത്തിൻ്റെ ഐക്യപ്പെടൽ ആണ്. ഇരയുടെ വേഷം കെട്ടിയ പൊറാട്ടു നാടകമാണ്..മുന്നണി പ്രവേശനത്തിനുള്ള മുന്നൊരുക്കമാണ്. വിലപേശൽ തന്ത്രമാണ്. മുന്നണിയിൽ കയറിപ്പറ്റാനുള്ള ആദ്യ പടിയാണ് സി.പി.എം നെ ചീത്തപറയുക എന്നത്. ഇനി മുന്നണിയിലേക്ക് ക്ഷണം വരും. മുന്നണിയിൽ കയറി പറ്റിയവരുടെ ചരിത്രം പരിശോധിച്ചാൽ ഇതു ബോധ്യപ്പെടും.
വിവാദങ്ങൾ കൊണ്ട് ആളാവാനുള്ള രാഷ്ട്രീയ ആസൂത്രണത്തിൽ കവിഞ്ഞ മറ്റൊന്നും അല്ല ഈ മൊതലാളിയുടെ സൂത്രവാക്യം .കേരളത്തിലെ മൊത്തം വ്യവസായികളുടെ വിഷമങ്ങൾ ഏറ്റെടുത്തു സംസാരിക്കുന്ന കപട കച്ചവടം ഇരയുടെ വേദനയല്ല . വേട്ടക്കാരന്റെ വേദാന്തം ആണ്. ബിസിനെസ്സ് പൊളിറ്റിക്സ് ന്റെ മറയില്ലാത്ത മുഖമാണ്.