പ്രാദേശീക സാമ്പത്തീക വികസനവും സഹകരണ മേഖലയും
**********************************************************************
വികേന്ദ്രീകൃത ആസൂത്രണത്തിന്റെ പരിപ്രേക്ഷ്യത്തിന്റെ പരിസരത്തു നിന്നുമാണ് നമ്മൾ പ്രാദേശീക സാമ്പത്തീക വികസനത്തെ അടുത്തറിയുന്നത് . ജനകീയാസൂത്രണംമാണ് അതിനുള്ള വഴി തുറന്നതു. ഇത് മൈക്രോ എക്കണോമിക്സ് ന്റെ ജനാധിപത്യ വഴികൂടിയാണ്.
നമ്മൾക്ക് പരിശോധിക്കാനുള്ളത് സഹകരണമേഖലക്ക് പ്രാദേശിക സാമ്പത്തീക വികസനത്തിൽ എത്രമാത്രം ഇടപെടാൻ കഴിയും എന്നതാണ്.
സഹകരണ മേഖല ഒരു ഫണ്ടിംഗ് ഏജന്റ് ആവുമ്പോൾ ജനകീയ മൂലധനത്തിന്റെ സാധ്യതയാണ് പരീക്ഷിക്കുന്നത്. എകെജി രൂപീകരിച്ച ഇന്ത്യൻ കോഫി ഹൗസ് മുതൽ കേരള ദിനേശ് , , റബ്‌കോ, റൈഡ്‌കോ , കൂടാതെ മിൽക്ക് സവോസിറ്റി കൽ എന്നിവ വികേന്ദ്രീകൃത വ്യാവസായിക വികസനത്തെയും പ്രാദേശീക സാമ്പത്തീക വളർച്ചയെയും വലിയ തോതിൽ സഹായിക്കുന്നുണ്ട് .
കൂടുതൽ സഹകരണ സംഘങ്ങൾ പഞ്ചായത്ത അടിസ്ഥാനത്തിൽ രൂപീകരിച്ചാൽ ലോക്കൽ ഇക്കോണമി (local ഇക്കോണമി) കൂടുതൽ dynamic ആക്കുവാൻ കഴിയും . ഇങ്ങനെ ഡൈനാമിക് ആയ ലോക്കൽ ഇക്കോണമി ആണ് പ്രാദേശീക സാമ്പത്തീക വികസനം സാധ്യമാക്കുന്നത് .
കൃഷി , മത്സ ബന്ധനം , ഡയറി , എന്നെ മേഖലകളിൽ നിന്നും പരമാവധി മൂല്യ വർധിത ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം . ഈ നിലയിൽ സഹകരണ മേഖലയിൽ വമ്പിച്ച വളർച്ച നേടിയ സ്ഥാപനംമന് അഞ്ചരക്ക്കണ്ടി കംഫർമേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് ന്റെ സഹകാരി കോക്കനട്ട് പ്രോസസിംഗ് യൂണിറ്റ് . ഏറ്റവും ആധൂനികരിച്ച ഈ സ്ഥാപനം വികസനത്തിന്റെ കുതിപ്പിൽ ആണ്. ഇപ്പോൾ 30 ലക്ഷം രൂപയോളം സബ്‌സിഡിക്ക് ജില്ലാ വ്യവസായ ഓഫീസിൽ അപേക്ഷ കൊടുക്കുവാൻ തയ്യാറായി നിൽക്കുകയാണ് ഈ സ്ഥാപനം .
നല്ല നിലയിൽ പ്രവർത്തിക്കുന്ന ക്ഷീര സൊസൈറ്റി കൽ ജില്ലയിൽ ധാരാളം ഉണ്ട്. പക്ഷെ ഈ ക്ഷീരോത്പാദനത്തെ മൂല്യാധിഷ്ഠിത ഡയറി ഉൽപ്പന്നങ്ങൾ ആക്കി മാറ്റുവാൻ സംഘങ്ങൾക്കു കഴിഞ്ഞിട്ടില്ല . ഒരു ഉൽപ്പന്നം മൂല്യ വർധിത മാവുമ്പോൾ അതിന്റെ വിപണിവില പതിന്മടങ്ങു വർധിക്കുന്നു. മൽസ്യ മേഖലയിൽ നിന്നും വേണ്ടത്ര മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടായിട്ടില്ല.
ഉണക്ക മൽസ്യം സാധാരണയായി കേടുവന്ന മൽസ്യമോ കേടുവരാൻ പോവുന്ന മൽസ്യമോ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. സഹകരണ മേഖലയിൽ രണ്ടോ മൂന്നോ അതിൽ കൂടുതലോ കോമൺ ഡ്രൈ ഹൌ സുകൾ രൂപീകരിച്ചാൽ ഫ്രഷ് മൽസ്യങ്ങൾ തന്നെ ഡ്രൈ ചെയ്തു വിൽപ്പനക്ക് വെക്കാം. മൽസ്യ ബന്ധനത്തിലും വിപണത്തിലും ഏർപ്പെട്ടിട്ടുള്ള സംഭരകരെ ഇത് വലിയ തോതിൽ സപ്പോർട്ട് ചെയ്യും. തത്സമയ വിപണത്തിലെ അനിശ്ചിത്വതവും റിസ്കും ഒഴിവാക്കാൻ ഇത് സഹായിക്കും.
ഇതിനു ആവശ്യമായ സബ്സിഡി സൗകര്യങ്ങൾ വ്യവസായ വകുപ്പ് നൽകുന്നുണ്ട്.
ഇതിലൊക്കെ ആവശ്യമായ പശ്ചാത്തല സൗകര്യം ഒരുക്കാനുള്ള ഉത്തരവാദിത്തം ലോക്കൽ സെൽഫ് ഗവണ്മെന്റ് കൾ സ്വന്തം നിലയിൽ ചെയ്യണം.
ജനകീയ സമിതികൾ രൂപികരിച്ചു പ്രൊമോട്ടർ മാരെ കണ്ടെത്തണം.
ഇത്തരം ജനകീയ സമിതികൾ സഹകരണ സംഘങ്ങൾ രൂപീകരിക്കാനുള്ള ചുമതലകൾ ഏറ്റെടുക്കണം .
മൂലധനം ജനകീയ മായി കണ്ടെത്തുന്ന സംഘടനാ സംവിധാനമാണ് സഹകരണം . അതുകൊണ്ടു പ്രാദേശീക സാമ്പത്തീക വികസനത്തിൽ ജനങ്ങളെ നേരിട്ട് ഇടപെടുവിക്കുന്നതിലൂടെ വികസനത്തിന്റെ ജനാധിപത്യ പ്രക്രിയകൂടിയാണ് നിർവഹിക്കുന്നത്.
ഒരു വര്ഷം ഒരു ലക്ഷം സംരംഭം എന്നതാണ് ഗവണ്മെന്റ് ലക്‌ഷ്യം.
ഇതിൽ ഗണ്യമായ പങ്കു പ്രാദേശീക മായി രൂപീകരിക്കുന്ന വ്യവസായീക സഹകരണ സംഘങ്ങൾക്ക് ഉണ്ടാവണം.
മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് കൾ സഹകരണ മേഖലയിൽ ഉണ്ടാവണം.
വ്യത്യസ്ത മേഖലയിൽ കൺ സോര്ഷ്യം രൂപീകരിച്ചാൽ കോമൺ പർച്ചെയ്‌സ് സാധ്യമാകും കോമൺ മാർക്കറ്റിംഗ് നും കൺസോർഷ്യങ്ങൾ സഹായിക്കും. . ഉല്പാദനതിലും വിതരണത്തിലും മിതവ്യയത്തിന്റെ വഴി തുറന്നാൽ അത് കൂടുതൽ ഉപഭോകൃത് സൗഹൃദ സമീപനമായിരിക്കും.
സഹകരണ സംഘങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുന്ന മാർഗ രേഖ പദ്ധതിയുടെ കാര്യതിൽ ഉണ്ടാവണം.
പ്രാദേശീക സാമ്പത്തീക പ്രവര്തനതിൽ അതിന്റെ വളർച്ചയിൽ ജനകീയ പങ്കാളിത്തവും ജനകീയ മൂലധനവും ഉറപ്പാക്കുന്ന വഴിയാണ് സഹകരണം.
ഫണ്ടുകൾക്കു വേണ്ടി വകുപ്പുകൾക്ക് പിന്നാലെ പോകാതെ ജന പങ്കാളിത്തത്തിലൂടെ പ്രാദേശീക സമ്പത് വ്യവസ്ഥയെ ചാലനാത്മകമാക്കാൻ കഴിയും എന്നതാണ് സഹകരണ മേഖലയുടെ നേട്ടം.
വ്യവസായ വാണിജ്യ വകുപ്പിന് ഈക്കാര്യത്തിൽ ഏറെ ചെയ്യാനുണ്ട്.
സഹകരണ മേഖലയെ നവ സംരംഭത്തിലേക്കു വളർത്തേണ്ടതുണ്ട് . ആയതിനു വകുപ്പ് തലേ സഹായവും പരിശീലനവും ഉറപ്പാക്കേണ്ടതുണ്ട് .
നൈപുണ്യ വികസനത്തിന്റെ അടിസ്ഥാന വളർച്ചയില്ലാതെ സംരഭകത്വത്തെ ക്രിയാത്മകമായി മുന്നോട്ടു കൊണ്ട് പോവാൻ സാധ്യമല്ല.
അതുകൊണ്ടു പ്രാദേശീക സാമ്പത്തീക വികസനം എന്ന് പറയുമ്പോൾ സ്കിൽ ഡെവലപ്പ് മെന്റ് ഒഴിവാക്കാൻ പറ്റുന്ന വിഷയമല്ല.
MAN POWER ന്റെ ക്രിയാത്മകമായ വിനിയോഗം ഏതൊരു വികസനത്തിനും അനിവാര്യമാണ് .
വികസനത്തിന്റെ പ്രായോഗീകമായ വഴി തുറക്കാൻ സ്കിൽ ഡെവലപ്പ് മെന്റ് അനിവാര്യമാണ് .
സഹകരണ മേഖലയിൽ അവകാശബോധത്തിന്റെ അഭിമാനമുണ്ട് .
നിർമാണ മേഖലയെ സഹായിക്കാൻ സഹകരണ മേഖലക്ക് ഏറെ ഉണ്ട്.
ജനങ്ങളാൽ ജനങ്ങളുടെ വികസനം . അതാണ് സഹകരണ മേഖല നിർവഹിക്കുന്നത് .