ENTREPRENEUR SUPPORT SCHEME AND SUBSIDY FOR FIXED ASSETS
എന്റർപ്രെനേഴ് സപ്പോർട്ട് സ്കീം ൽ സ്ഥിര ആസ്തികൾക്കാണ് സബ്‌സിഡിക്ക് അർഹത. പ്രവർത്തനത്താന മൂലധനത്തിന് സബ്‌സിഡി ഇല്ല.
. LAND. LAND acquired on a monetary consideration. വിലകൊടുത്തു വാങ്ങിച്ച ഭൂമിക്കു ആണ് സബ്സിഡി കിട്ടുക. ദാനമായി കിട്ടിയ ഭൂമിക്കു സബ്സിഡി കിട്ടില്ല. അതായതു സംരംഭം തുടങ്ങാൻ സ്വന്തം നിലയിൽ നിക്ഷേപിച്ച അല്ലെങ്കിൽ ചെലവാക്കിയ തുകയുടെ മേലെ ആണ് നിശ്ചിത നിരക്കിൽ സബ്സിഡി കിട്ടുക . അതുകൊണ്ടാണ് payment proof ആവശ്യപ്പെടുന്നത് .അതുകൊണ്ടു രേജിസ്റെർഡ് ആധാരം പരിശോധിച്ചു ഭൂമിക്കു കൊടുത്ത വില ബോധ്യ പ്പെടേണ്ടതാണ് . FAIR VALUE ഉം ആധാരത്തിൽ ഉള്ള വിലയും താരതമ്യം ചെയ്യേണ്ടതാണ് . WHICHEVER IS LESS TAKEN INTO CONSIDERATION.വില കൊടുക്കാത്ത ഭൂമിക്കു സബ്സിഡി നിശ്ചയിക്കാൻ സാധ്യമല്ല.
SUBSIDY FOR BUILDING: സ്വന്തമായി ബിൽഡിംഗ് സ്ഥാപനത്തിന് ഉണ്ടെങ്കിൽ ആയതിനു സബ്‌സിഡിക്ക് അർഹതയുണ്ട് . CHARTERED CIVIL ENGINEER ൽ നിന്നും ബിൽഡിംഗ് VALUATION CERTIFICATE വാങ്ങിക്കണം അതിനു നിർദിഷ്ട ഫോം ഉണ്ട്. സബ്സിഡി പരിഗണിക്കുമ്പോൾ ബിൽഡിംഗ് രണ്ടു രീതിയിൽ ആണ് പരിഗണിക്കുക
PUCCA BUILDING : പൂർണ്ണമായും കോൺക്രീറ്റ് കെട്ടിടം
SEMI PUCCA BUILDING: ഷീറ്റ് മേല്കൂരയായുള്ള കെട്ടിടം
MACHINERY AND EQUIPMENTS: BILDING നു മാത്രമായോ ഭൂമിക്കു മാത്രമായോ സബ്‌സിഡിക്ക് അപേക്ഷിക്കുവാൻ സാധ്യമല്ല. ഫക്ടറി യുടെ ഉല്പാദന അടിത്തറ എന്നത് മെഷിനറി ആണ്. മെഷിനറി ക്കു നിശ്ചിത നിരക്കിൽ സബ്സിഡി ലഭിക്കും
മെഷിനറി ക്കു സബ്‌സിഡി ലഭിക്കുവാൻ താഴെപറയുന്ന രേഖകൾ ആവശ്യമാണ്.
1. PURCHASE INVOICE ORIGINAL ( MACHINERY വാങ്ങിച്ച ബിൽ )
2. മെഷിനറി PURCHASE നുPAYMENT നടത്തിയ പ്രൂഫ്. അതായതു STAMPED RECEIPT. അല്ലെങ്കിൽ ബാങ്ക് മുകാന്തിരം PAYMENT നടത്തിയ RTGS രേഖ.