മീഡിയ സൈക്കോളജി
**************************
നിലപാടുകളിലെ നില വിശകലനം ചെയ്യുക . മനഃശാസ്ത്രപരമായി വിശകലനം ചെയ്യുക . ഏതൊരു കാഴ്ചക്കാരനും ഇങ്ങനെ ഒരു പ്രക്രിയ കടന്നു പോവുന്നുണ്ട്. അറിഞ്ഞോ അറിയാതെയോ അത് സംഭവിക്കുന്നുണ്ട് . ഇങ്ങനെ ഒരു വിശകലനത്തിന് ആധാരമാവുന്നത് അയാൾക്കുള്ള അവബോധമാണ്. അതായത് ഉള്ളറിവാണു . അവബോധം ആണ് വെളിച്ചം. ഈ "വെളിച്ചം" തന്നെയാണ് അയാളുടെ വഴി തുറക്കുന്നത്.
നിങ്ങളുടെ നിലപാട് നിങ്ങളുടെ താത്പര്യത്തിന്റെ പ്രകടനമാണ്. പ്രകാശനമാണ്. കാരണം നിലപാട് താത്പര്യത്തെ ആശ്വസിപ്പിക്കുന്നില്ലേൽ അഹം (ego) അസംതൃപ്ത്യമാവും(ego will get distorted). ഈ അസംതൃപ്തിയെ ശമിപ്പിക്കാൻ ആണ് ചാനൽ ചർച്ചകളിൽ കലഹവും വെല്ലുവിളികളും നുണയും നിഷേധവും നിഷേധാത്മകതയും ഒക്കെ ഉണ്ടാവുന്നത്. ഇവിടെ അറിയേണ്ട ഔർ കാര്യം " അഹം " നിങ്ങളുടെ നയത്തിന്റെ വികാരമാണ്.
മീഡിയ സ്ഥാപനനം : നയവും നിലപാടും എല്ലാ മാധ്യമങ്ങൾക്കും ഉണ്ട്. സ്വകാര്യ മാധ്യമ സ്ഥാപനങ്ങൾ എല്ലാം ബിസിനസ് സ്ഥാപങ്ങൾ തന്നെയാണ്. റോബർട്ട് ഓവൻമാർ ആരും ഇവിടെ ഉള്ളതായി അറിവില്ല. സ്വകാര്യതയുടെ നയം സാമൂഹ്യ ക്ഷേമത്തിന്റേതു ആവും എന്ന ധാരണ സൈദ്ധാദ്ധീകമായി ശരിയല്ല. അത് നിലനില്പിന്റെയും വളർച്ചയുടെയും പരസ്യ ചെലവ് മാത്രമാണ്.
ഇനി അവതരണത്തിന്റെ മൂല്യ നിരക്ക് നോക്കാം.
ഷാനി പ്രഭാകരൻ VS. നിഷ പുരുഷോത്തമൻ : രണ്ടു പേരും ഒരേ സ്ഥാപനത്തിലെ തൊഴിലാളികൾ . ഒരാൾക്ക് പച്ചയായ വലതുപക്ഷ നീതി . മാർക്സിസ്റ്റു വിരുദ്ധ രീതി .തനിക്കു ഇടതുപക്ഷ ചായ്‌വ് ഉണ്ടെന്നു ചിലപ്പോഴെങ്കിലും സംശയം ഉണ്ടാക്കുന്ന രീതി ഷാനിയുടേത്. ഈ രണ്ടു രീതികളെ എന്തുകൊണ്ട് മനോരമ കൊണ്ട് നടക്കുന്നു. മീഡിയ വർക്കറിന് അനുവദിച്ചിട്ടുള്ള പത്ര സ്വാതന്ത്രമല്ല. . വിപണിയിലെ രുചി വൈവിധ്യം ആണ് കാരണം . രാഷ്ട്രീയ രുചി വൈവിധ്യം.. പാവം രാഷ്ട്രീയ ക്കാരൻ ഇതും കൊത്തി രസിച്ചോളും. ഇതാണ് ധന മുതലാതിത്തതിന്റെ മാധ്യമ നയം. വിപണി കേന്ദ്രീകൃത നിലപാടുകൾ. വിപണി കേന്ദ്രീകൃത നിലപാടിൽ മൂല്യം മൂലക്കരിക്കും. -മൂലക്കിരുത്തും. അവതാരകൻ തൊഴിൽ ദായകന്റെ ആജ്ഞാനുവതികൾ മാത്രമാണ്. സ്വകാര്യ സ്ഥാപനത്തിന്റെ ബിസിനസ് പോളിസി തൊഴിലാളികൾക്ക് നിശ്ചയിക്കാൻ പറ്റില്ല. പോളിസി യിലാണ് കാര്യം. ഇങ്ങനെ വിമർശിക്കാൻ എങ്കിലും നമ്മൾ അവരെ കാണും എന്നുള്ളത് അവരുടെ സന്തോഷം ആണ്. കാണുകയും കേൾക്കുകയും ചെയ്യുക ... എന്ത് എന്നുള്ളതിന് വലിയ പ്രസക്തി ഇല്ല. കൂടുതൽ കാഴ്ചക്കാർ .അതാണ് ബിസിനസ് .
അവതാരകന്റെ ആസ്തി വാക്കുകളുടെ സാമർത്ഥ്യം മാത്രമാവുമ്പോൾ മൂല്യങ്ങൾ അന്യമാവും .