MASTHISHKAM- KAVITHA



  മസ്തിഷ്‌കം 

*********************


ചുവന്ന  കൗപീനമിട്ടു 

വലതു  മസ്തിഷ്ക്കം 

അതിൻ്റെ 

സെൽഫി 

തുടർന്നുകൊണ്ടേയിരുന്നു ..

കീഴാറ്റൂരിൽ 

പഞ്ചറായപ്പോൾ 

കെ .റെയിലിൽ  കയറി .

കഥയെഴുതി.

എ സി യിൽ  ഇരുന്നു 

ഓസോൺ  പാളി  തുരന്നപ്പോൾ  

പഴയ 

കണ്ടൽപാ ർക്കു  കണ്ടു .

തേച്ചു മിനുക്കിയ 

തേക്ക്   കട്ടിലിൽ 

കാമം അളെന്നെടുക്കുമ്പോൾ 

കരിങ്കൽ മതിലുകൾ 

കാവൽ നിന്നു .

അലങ്കാര വിളക്കുകൾ

  കത്തിച്ചു 

നിശാശലഭങ്ങളെ 

നിലത്തൊട്ടിച്ചു.

കോട്ടിട്ട  അവതാരങ്ങൾ 

നുണസഞ്ചിയുടെ 

കിറ്റ്  കൊടുക്കുമ്പോൾ 

കവിത വറ്റിയ 

കവി ദരിദ്രർ  

കറവ തേടി 

കെ. റെയിൽ  കയറി .   

 


Previous
Next Post »