vivadathinte rashtreeya manashaasthram.




                              വിവാദത്തിന്റെ  രാഷ്ട്രീയ  മനഃശാസ്ത്രം 

വിവാദത്തിൽ  വിളവെടുപ്പ്  നടത്തുക  എന്നത് ചെലവുകുറഞ്ഞ  കൃഷിയാണ്. അഥവാ  അത് അന്യന്റെ  ചെലവിൽ  നടക്കുന്ന കൃഷിയാണ്.  "ആരാന്റമ്മക്ക് പിരാന്തു  വന്നാൽ  കാണാൻ  നല്ല ചേല് " എന്ന  അവസ്ഥയുമാണ് . വാണിജ്യവൽക്കരിക്ക പ്പെട്ട  രാഷ്ട്രീയത്തിന്റെ  സമകാലീന അവസ്ഥയാണ്  പറയുന്നത്. ജനങ്ങളുടെ  യുക്തിബോധത്തെ  പ്രതിരോധത്തിൽ ആക്കുന്നു  എന്നതാണ്  വിവാദങ്ങളുടെ  മുഖ്യ  ധർമ്മം.  ആരോപണം ആസൂത്രിതമായതു  കൊണ്ട്  നശീകരണത്തിനായുള്ള "നിർമ്മിത  ബുദ്ധി " കൂടി യാണ്   അത് .  സംശയത്തിൻ്റെ  പുകമറയിൽ  സാമാന്യ ജനത്തെ  രാഷ്ട്രീയമായി  നിരായുധീകരിക്കാൻ  കഴിയും എന്നതാണ്  ഇതിന്റെ  പ്രത്യേകത .ആരോപണങ്ങൾ ചേർത്തുള്ള  വിവാദവ്യവസായത്തിന്റെ  IMPLEMENTING  ഏജൻസി മുഖ്യമായും വലതു രാഷ്ട്രീയ  മാധ്യമങ്ങൾ  തന്നെയാണ്.

വിവാദങ്ങൾക്ക് വേണ്ടി  വിഷം  പുരട്ടിയ  ചൂണ്ടയാണ്‌  ഓരോ ആരോപണങ്ങളൂം.  ജനാധിപത്യത്തിലെ  അനിവാര്യമായ അവകാശമാണ്  ആരോപണം എന്ന്  അറിയുമ്പോഴും  അത്  രാഷ്ട്രീയ  അരാജകത്വതിന്റെയും  അനാശാസ്യതയുടെയും  അജണ്ടയായും  നിറഞ്ഞു നിൽക്കുന്നു എന്നത് ഒരു രാഷ്ട്രീയ സത്യമാണ്.  വിവാദം പലപ്പോഴും  ഒരു  മാധ്യമ  ഭീകരതയാവുന്നുണ്ട്. സമൂഹ മദ്ധ്യേ  വ്യക്തിത്വങ്ങൾ തച്ചുടക്കപ്പെടുമ്പോൾ   ഔചിത്വ ബോധവും  മര്യാദയും  മനുഷ്യത്വവും   ഇക്കൂട്ടർ  മാറ്റിവെക്കുന്നുണ്ട്..

ശൂന്യതയുടെ   പുറത്തു നടക്കുന്ന  സംവാദങ്ങൾ  ജനങ്ങളെ കബളിപ്പിക്കുന്ന  ഗിമ്മിക്കുകൾ  മാത്രമാണ്.  ഇല്ലാത്ത  ഒരു കാര്യം  അജണ്ടയായി  വെച്ച്  അതിന്മേൽ ചർച്ച  നടത്തുന്ന  അസംബദ്ധം  രാഷ്ട്രീയപരമായി  മാത്രമല്ല  ബൗദ്ധീകമായും  ഹിപ്പോക്രസി  ആണ്. എത്ര ദിവസങ്ങൾ  ആണ് ലാവ്ലിന്റെ പേരിൽ  ജനങ്ങളെ  കബളിപ്പിച്ചത്.  വാണിജ്യ  രാഷ്ട്രീയത്തിലെ  അനിവാര്യമായ  ചേരുവയാണ്  വിവാദങ്ങൾ . ഹിപ്പോക്രസിയുടെ  പാചകശാലയിൽ  വേവിച്ചെടുക്കുന്ന  "നിർമ്മിത ബുദ്ധി'

ജനങ്ങളെ  സംശയത്തിൻ്റെ  മുൾമുനയിൽ നിർത്താൻ    തെളിവുകൾ  ഉണ്ട്  "രേഖകൾ ."  ഉണ്ട്     എന്ന്  പറഞ്ഞു കൊണ്ടേ  യിരിക്കും .ഇക്കൂട്ടർ.    "ലാവ്ലിൻ   രേഖകളിലൂടെ  " എന്ന്  പുസ്തകം   തന്നെ എഴുതി വെച്ചു  ഒരു "വിദഗ്ദൻ" .സ്വർണ്ണ ക്കടത്തും  ബിരിയാണി ചെമ്പും  ഒക്കെ എവിടെ  എത്തി നിൽക്കുന്നു  എന്ന്  ചിന്തിക്കാനൊന്നും  സാമാന്യ ജനങ്ങൾക്ക് സമയമില്ല. ഇങ്ങനെ സമയമില്ലാത്ത  പൊതുജനമാണ്  വിവാദങ്ങളുടെ  ഗുണഭോക്താക്കൾ . വിവാദങ്ങളുടെ മുഖ്യ ബലം  വികാരമാണ് . അതുകൊണ്ട്   യു ക്തിയെ  മാറ്റിനിർത്തിയുള്ള  കടന്നാക്രമണത്തിനു  എന്തുകൊണ്ടും  വിവാദങ്ങൾ തന്നെയാണ്  നല്ലതു.

  

Previous
Next Post »