POLITICAL PSYCHOOGY OF PUTHUPPALLY

പുതുപ്പള്ളിയുടെ  രാഷ്ട്രീയ മനഃശാസ്ത്രം 

 ********************************************

പുതുപ്പള്ളിയിൽ  ആരു  ജയിക്കും എന്നത്  വസ്തുതാപരമായി പരിശോധിക്കുന്നതിന് പകരം  വികാരപരമായും  ആത്മനിഷ്ഠമായും പ്രതിലോമപരമായും നിരീക്ഷിക്കുവാനാണ്  മാധ്യമങ്ങൾക്കു  പൊതുവിൽ  താത്പര്യം. ഉമ്മൻ‌ചാണ്ടി കേരളത്തിലെ  സമുന്നതനായ  കോൺഗ്രസ്സ്  നേതാവായിരുന്നു . അങ്ങിനെയുള്ള  ഒരു നേതാവിനോടാണ്  ജെയ്‌ക്കി മുന്നെ മത്സരിച്ചത്. അതുകൊണ്ടു ചാണ്ടി ഉമ്മൻ  രാഷ്ട്രീയ മായി ഏറെ ദുർബലൻ  ആണ്. ജയിക്കിനോട്  സംവദിക്കാനുള്ള രാഷ്ട്രീയ  അവബോധമോ  നിലയോ   നിലപാടോ   ചാണ്ടി ഉമ്മനില്ല.ഏതെങ്കിലും കോൺഗ്രസ്  നേതാക്കൾക്ക് അതിനുള്ള ശേഷിയുണ്ടോ എന്ന   കാര്യവും സംശയമാണ്. പെരുമാറ്റത്തിലെ ഔചിത്യബോധമോ സാമാന്യ മര്യാദയോ പ്രതിപക്ഷനേതാവിനു ഇല്ല എന്ന് കാണാൻ കഴിയും.  ഉത്തരവാദപ്പെട്ട  സ്ഥാനത്തുള്ള  ഒരു രാഷ്ട്രീയ  നേതാവിനെ  "നാലാം കിട"  എന്ന്  ആക്ഷേപിക്കുന്നത്   സാംസ്കാരികമായ  അസഹിഷ്ണുതയാണ്.        രാഷ്ട്രീയ ബലഹീനതയാണ് .  അത് കൊണ്ടാണ്   പ്രതിപക്ഷനേതാവ് സംവാദത്തിൽ നിന്നും  ഒളിച്ചോടുന്നത്. കലക്ക് വെള്ളത്തിൽ മീൻപിടിക്കാനുള്ള  വാസനയാണ് ഈ  സംവാദ വിരോധം.  മണ്ഡലത്തിലെ ഭൂരിപക്ഷം  പഞ്ചായതിലും ഇപ്പോൾ തന്നെ  ഇടതുപക്ഷം മുന്നിലാണ്. അതുകൊണ്ടു  ഇന്ന്   ജയിച്ചു നിൽക്കുന്നത്  ജയ്‌ക്കാണ്‌ . ജയിച്ചു നിൽക്കുന്ന ഒരാൾ ജയിക്കുമോ എന്ന സംശയം  ഉന്നയിക്കുന്നത്  പ്രചരണത്തിലെ  തന്ത്രം മാത്രമാണ്.

ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന  ഒരു  വികാരം മാത്രമാണ് . കേരള  രാഷ്ട്രീയത്തിലെ വെറും  ഒരു ശൂന്യത.  രാഷ്ട്രീയത്തിലെ അജണ്ട എന്നും ജനങ്ങളുടെ ജീവിതമാണ്.  രാഷ്ട്രീയം തന്നെ ജീവിതമാണ്.. വികസനം ഇല്ലാതെ ജനങ്ങളുടെ ജീവിതത്തെ കാണാൻ പറ്റില്ല. വികസനം ജയ്ക്കിന്റെ മുന്നണിക്ക് അവകാശപ്പെട്ടതാണ്.  കേരളത്തിലെ വികസനം  ആയാലും പുതുപ്പള്ളിയിലെ വികസനം  ആയാലും  അത്  ജയ്ക്കിന്റെ മുന്നണിയുടെ  നേട്ടമാണ്. വികസനത്തിന്റെ  വസ്തുനിഷ്ഠ  സാഹചര്യത്തെ കാണാതെ പുതുപ്പള്ളിയിലെ ജനങ്ങൾ വോട്ടു ചെയ്‌യുമോ എന്നതാണ് ചോദ്യം.

രാഷ്ട്രീയം  ആത്മനിഷ്ഠമായ വികാരമോ  നിലപാടോ അല്ല. വസ്‌തു നിഷ്ഠമായ സാഹചര്യത്തോടുള്ള  ജനകീയ സംവാദമാണ്. ജെയ്ക്കു മുന്നോട്ടു വെക്കുന്ന  വികസനത്തിന്റെ രാഷ്‌ടീയത്തോട്  മുഖാമുഖം  സംവദിക്കാനുള്ള  രാഷ്ട്രീയ  ആർജ്ജവം  കാണിക്കുന്നതിന് പകരം  സ്വയം  "നാലാംകിടക്കാരൻ" ആവുന്നത്  രാഷ്ട്രീയ  വൈകൃതമാണ് . ഒരു കാര്യം ഉറപ്പാണ്  ആയിരം  സതീശന്മാർ  ഒന്നിച്ചു  വന്നാലും  ഒരു  ജയ്ക്കിനോട് സംവദിക്കാനുള്ള ശേഷിയുണ്ടാവില്ല. സംശയം വേണ്ട പുതുപ്പള്ളി  ജയ്ക്കിനുള്ളതാണ്.   കാരണം ഇപ്പോഴത്തെ  എതിരാളി  തീരെ ദുർബലനാണ്. 


"കമലയുടെ"  കമലാ ഇന്റർനാഷണലും , ബിരിയാണി ചെമ്പും , സ്വർണ്ണക്കടത്തും , ലാവ്ലിനും , സിംഗപ്പുർ  ജേർണി യും  A 1 ക്യാമറയും   എല്ലാം  അനാശാസ്യ രാഷ്ട്രീയത്തിന്റെ  വലത്  നീതിയാണ് .വാണിജ്യ മാധ്യമങ്ങളുടെ  മസാലയാണ് . ഇത് ഓർക്കുന്ന ഒരു ജനതയ്ക്ക് ഇങ്ങനെ ഒരു  അനാശാസ്യ രാഷ്ട്രീയത്തെ പുനഃസ്ഥപിക്കാൻ  കഴിയില്ല. അതിൻ്റെ  വക്താക്കളെയും.

സംവാദത്തിലെ  ജനാധിപത്യം ഉൾക്കൊള്ളാൻ  കഴിയാത്തവർക്ക്  രാഷ്ട്രീയത്തിലെ അനാശാസ്യമാണ്  എന്നും പഥ്യം.  വസ്തുതകളെ  മാറ്റിനിർത്തി  കെട്ടുകഥൾക്കു  പിന്നാലെ പോവുന്ന മാധ്യമങ്ങൾ  ബൂർഷ്വാ ജീർണതയുടെ മൊത്ത ക്കച്ചവടക്കാർ  തന്നെ യാണ്.

ജനങ്ങളെ  വലതു രാഷ്ട്രീയത്തിന്റെ തൊഴുത്തിൽ കെട്ടാനുള്ള മാധ്യമ വെമ്പൽ  ഒരു തെരെഞ്ഞെടുപ്പ്   അജണ്ട  ആണ്. എല്ലാ  തെരഞ്ഞെടുപ്പിലും  കാണാറുള്ള  മസാലക്കൂട്ട്. പുതുമയൊന്നും ഇല്ലാത്ത  ഈ  വലതു - മാധ്യമ അജണ്ട  കണ്ടു മടുത്ത ജനതയാണ് പുതുപ്പള്ളിയിലും  ഉള്ളത്.


നുണകൾ ചർച്ചക്ക് വെക്കുക ഒരു  തെരെഞ്ഞെടുപ്പ് അജണ്ടയാണ് .കാരണം  ചർച്ചയിലൂടെ ആണ്  നുണകൾ പെറ്റുപെരുകുന്നത്. ഇതു വലത്  മാധ്യമങ്ങളുടെ  രാഷ്ട്രീയ ഗൂഢാലോചന കൂടി ആണ് .ആരോപണങ്ങൾ എന്ന നിലയിൽ നുണകൾ  പ്രചരിപ്പിക്കുമ്പോൾ  അതിനു മറുപടി പറയാൻ പോവുന്നത്  മാധ്യമങ്ങളുടെ കെണിയിൽ  വീഴലാണ്. തെരെഞ്ഞെടുപ്പ് വരുമ്പോൾ കാലാകാലങ്ങളിൽ കൊണ്ടാടുന്ന ലാവ്‌ലിൻ    ഇപ്രാവശ്യം    ഇല്ല. നുണകൾക്ക് മറുപടി പറയേണ്ട ബാധ്യത ആർക്കും ഇല്ല. ചർച്ച ചെയ്തു വഴി തെറ്റിക്കുക  എന്നതാണ്  വലതു മാധ്യമ രാഷ്ട്രീയം.


വികസനത്തിന്റെ  നീതിബോധവും  അതിൻ്റെ  രാഷ്ട്രീയവും  തെരെഞ്ഞെടുപ്പിൽ പ്രതിഫലിക്കുക തന്നെ ചെയ്യും.



Previous
Next Post »