RUN ON THE BANK
>>>>>>>>>>>>>>>>
ഒരു രാജ്യത്തിൻറെ പ്രതി സന്ധിഘട്ടത്തിൽ , അല്ലെങ്കിൽ യുദ്ധ കാലത്തു ബാങ്കിങ് മേഖലയിൽ സംഭവിക്കാവുന്ന പ്ര തിഭാസമാണിത്. ലോക മഹായുദ്ധകാലത്തു പല രാജ്യങ്ങളും ഈ പ്രതിസന്ധിയെ നേരിട്ടിട്ടുണ്ട്. 30 വർഷം മുന്നേ ബാങ്കിങ് ക്ലാസ്സിൽ പഠിപ്പിച്ച ഈ കാര്യം ഇപ്പോൾ ഓർക്കാൻ കാര്യം കരുവന്നൂർ ബാങ്ക് " പ്രതിസന്ധിയാണ്." അന്ന് പഠിപ്പിച്ച കാര്യം ഇപ്പോൾ കുറച്ചു പേരെങ്കിലും ഓർക്കുന്നുണ്ടാവും എന്നാണ് കരുതുന്നത്. ഇപ്പോൾ അത് ഓർക്കേണ്ട സമയവുമാണ്.
RUN ON THE BANK- എന്ന ബാങ്കിങ് പ്രതിസന്ധിക്കു പുതിയ മാനങ്ങളൂം രാഷ്ട്രീയ ലക്ഷ്യങ്ങളൂം ഉണ്ട് എന്ന് നമ്മൾക്കിന്നു കാണാൻ കഴിയും. സഹകരണ ബാങ്കിങ് മേഖലയെ തകർക്കാൻ അതിൻ്റെ വിശ്വാസതയെ തകർക്കുക എന്ന ഔദ്യോഗീക ലക്‌ഷ്യം തന്നെ ഉണ്ട് എന്ന ആരോപണം ഇപ്പോൾ ഉയർന്നു വന്നിരിക്കുന്നു.
കേവലം ഒരു കിംവദന്തികൊണ്ടുമാത്രം ഒരു ബാങ്കിനെ തകർക്കാൻ കഴിഞ്ഞേക്കും. വിശ്വാസ്യത തകരുന്നതോടെ നിക്ഷേപം പിൻവലിക്കാൻ നിക്ഷേപകരുടെ നീണ്ട ക്യു തന്നെ കാണാം. ഇങ്ങനെ ഒറ്റയടിക്ക് നിക്ഷേപം പിൻവലിക്കുന്നതിലൂടെ ബാങ്ക് തകരുന്ന അവസ്ഥയാണ് RUN ON THE BANK.
ഒരു ബാങ്ക് നടത്തുന്നത് പണത്തിന്റെ വ്യവഹാരമാണ്. പണം വാങ്ങുന്നു. പണം കൊടുക്കുന്നു. ഇവിടെ വാങ്ങിച്ച പണം തിരിച്ചുകൊടുക്കേണ്ടതുണ്ട്. കൊടുത്ത പണം തിരിച്ചു വാങ്ങിക്കേണ്ടതുമുണ്ട്. നിക്ഷേപകരുടെ പണം എടുത്താണ് വ്യവഹാരം. പ്രതിസന്ധിയിൽ തിരിച്ചടവ് അവതാളത്തിലാവും . മുഖ്യ വ്യവഹാരമായ വായ്പ നൽകൽ തടസ്സപ്പെടും. ക്രെഡിറ്റ് മെക്കാനിസം എന്നത് ഒരു മോനിറ്ററി (monetary ) സിദ്ധാന്തമാണ്.
നിക്ഷേപകരുടെ വിശ്വാസ്യതയെ തകർത്താൽ ബാങ്ക് പൂട്ടിപോവും.
റൺ ഓൺ ദി ബാങ്ക് ഒരു പൊളിറ്റിക്കൽ ഗെയിം ആവുമ്പോഴുള്ള അവസ്ഥയാണ് നമ്മൾ ഉൾക്കൊള്ളേണ്ടത്. സഹകരണ മേഖല സുരക്ഷിതമല്ല എന്ന പ്രചരണത്തിലൂടെ ഒരു രാഷ്ട്രീയ ദൗത്യം നിറവേറ്റുമ്പോൾ ലക്‌ഷ്യം വെക്കുന്നത് RUN ON THE BANK അവസ്ഥ തന്നെയാണ്. നിക്ഷേപങ്ങളുടെ ഗതി മാറ്റിക്കൊണ്ട് ജനകീയ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് തകർക്കാൻ ഇതിലൂടെ കഴിഞ്ഞേക്കും.