NRI MEET 2023


വ്യസമായ  നിക്ഷേപ  സംഗമം  കണ്ണൂരിൽ 

**********************************************

 നിക്ഷേപ ദാരിദ്രം  ദരിദ്ര രാജ്യങ്ങളുടെ  സൂചികയാണ്.     സമൂഹത്തിന്റെ  ക്രയശേഷിയായാണ് നിക്ഷേപം  അടയാളപ്പെടുത്തുന്നത് . അത് എന്നും വികസനത്തോട്  ചേർന്ന് തന്നെയുണ്ടാവും . നിക്ഷേപത്തിന്   ബഹുമുഖമായ  സോഷ്യൽ     ഇമ്പാക്ട്  ആണ് ഉള്ളത് . ഓരോ നിക്ഷേപവും  സാമൂഹ്യമായ  ചാലക ശക്തിയാണ്. അത് സാമൂഹ്യ ആവശ്യങ്ങളെ വ്യത്യസ്ത രീതിയിൽ  നിറവേറ്റുന്നുണ്ട് .അത് തൊഴിലവസരങ്ങളെ  സൃഷ്ടിക്കുന്നു. വിപണിയെ സജീവമാക്കുന്നു. ഗതാഗതം സജീവമാക്കുന്നു. സമ്പദ്‌വ്യവസ്ഥയെ  പൊതുവിൽ ചലനാത്മകമാക്കുന്നു. ഇങ്ങനെയുള്ള  ചലനാത്മകത തന്നെയാണ്  വികസന സൂചികയായി  പിന്നീട്  വായിക്കപ്പെടുന്നത് .


കണ്ണൂരിൽ  ഒക്ടോബര് 30  ,31  തീയതികളിൽ  നടക്കുന്ന NRI  നിക്ഷേപ സംഗമം 

മുഖ്യമായും  പ്രവാസി നിക്ഷേപത്തെയാണ് ലക്‌ഷ്യം വെക്കുന്നത് . പരമാവധി  വ്യവസായീക  നിക്ഷേപം  കണ്ണൂരിൽ എത്തിക്കുകയാണ് ലക്‌ഷ്യം. ഇതിനായി വ്യവസായ വകുപ്പിന്റെയും  കിൻഫ്ര പോലുള്ള മറ്റു  ഗവണ്മെന്റ്  ഏജൻസികളുടെയും  സഹായങ്ങൾ  തേടിയിട്ടുണ്ട്. വ്യവസായത്തിന്റെ ഏറ്റവും  അടിസ്ഥാന  ആവശ്യം  പശ്ചാത്തല  സൗകര്യം   ഉണ്ടാവുക  എന്നത് 

തന്നെയാണ് . അതിനു  ഗവണ്മെന്റ് പോർട്ടലിനു പുറമെ ആവശ്യമെങ്കിൽ സ്വകാര്യ പോർട്ടലും ഓപ്പൺ ചെയ്യേണ്ടതുണ്ട്. പ്രാദേശീക വികസനത്തിനായി സഹകരണ  മേഖലയെയും  സഹകരണ സ്ഥാപനങ്ങളെയും  ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അൺ എക്കണോമിക്  ആയി കിടക്കുന്ന പശ്ചാത്തല  ആസ്തികൾ  സഹകരണ സ്ഥാപനങ്ങൾക്കായി  അനവധിയുണ്ട്. ഇത്തരം  ആസ്തികൾ ലീസ് വ്യവസ്ഥയിൽ വ്യവസായത്തിന് ലഭ്യമാകാവുന്നതേയുള്ളൂ. അതിനു  ദ്വിമുഖ നേട്ടം ഉണ്ടാവും..

ടൂറിസം  ഒരു  വ്യവസായമായി  വളരുകയാണ്.  അതുകൊണ്ടു ജോയിന്റ്  ആയും  അല്ലാതെയും  വ്യത്യസ്ത  സംഘടനാ രൂപത്തിൽ  ടുറിസം പ്രോമോട് ചെയ്യേണ്ടത്  അനിവാര്യമാണ്. കാരണം  ടൂറിസം സംബന്ധിച്ചു കണ്ണൂർ  ഹൈ പൊട്ടൻഷ്യൽ ഏരിയ ആണ്..     പ്രകൃതി സൗന്ദര്യം  കേവലമായി ആസ്വദിക്കുന്നതിനു മപ്പുറം  അതൊരു  സാമൂഹ്യ പദ്ധതിയായി മാറുമ്പോഴാണ്  ടൂറിസം വ്യവസായമായി  മാറുന്നത്.  ഇതുവരെ   കണ്ടെത്തിയതും  ഇനി  കണ്ടെത്താൻ (IDENTIFY ) ബാക്കി കിടക്കുന്നതുമായ  സൗകര്യങ്ങളെ ഇതിനായി  പ്രയോജനപ്പെടുത്തണം . കണ്ണൂരിനു  ഇതുവരെയായി ഒരു  ഫൈവ് സ്റ്റാർ  ഹോട്ടൽ ഇല്ല എന്നത് നമ്മൾ കാണേണ്ടതുണ്ട്.  നിക്ഷേപകർ  ഇല്ലാത്തതു കൊണ്ടല്ല  മറിച്ചു ആവശ്യമായ പശ്ചാത്തല  സൗകര്യം കണ്ടെത്തിയില്ല എന്നത് തന്നെയാണ് മുഖ്യ കാരണം. അതുകൊണ്ടു  പശ്ചാത്തല സൗകര്യം ഒരുക്കികൊടുക്കുക  എന്നത് ഏറെ  പ്രധാനമാണ്.

കാർഷീകാധിഷ്ഠിത  വ്യവസായങ്ങൾക്ക്  ഏറെ പ്രാധന്യമുള്ള  ജില്ലയാണ് കണ്ണൂർ.. മലയോര മേഖലയിൽ ആവശ്യമായ കാരീകോല്പന്നങ്ങൾ ലഭ്യമാണ്.ജില്ലയിൽ യഥേഷ്ടം തേങ്ങ  ഉല്പാദനവുമുണ്ട് . കാർഷീകോൽപ്പങ്ങൾ അതിൻ്റെ   അസംസ്‌കൃത രൂപത്തിൽ  ഒട്ടും  ലാഭകരമല്ല. അതുനു  മൂല്യ വർദ്ധിത  ഉൽപ്പന്നങ്ങൾ  ആവാനുള്ള അവസരം ലഭിക്കുന്നത്  വ്യവസായത്തിലൂടെ  ആണ്. ഇതിനു  ആവശ്യമുള്ള പരിശീലനവും  ടെക്നോളജി സപ്പോർട്ടും  നൽകുന്ന  ഗവേഷണ സ്ഥാപനങ്ങൾ ഉണ്ട്. സി.പി.സി.ആർ  ഐ  പോലുള്ള ഗവേഷണ സ്ഥാപനങ്ങളുടെ  സേവനം  ഇതിനായി  ഉപയോഗപ്പെടുത്താവുന്നതാണ്.

മറ്റൊരു  മേഖല മൽസ്യ മേഖലയാണ്. ഇവിടെ  ഒരു  കോമൺ  സ്റ്റോറേജ് സൗകര്യം  ഒരുക്കേണ്ടതുണ്ട് . മൽസ്യ ബന്ധിത മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉല്പാദിപ്പിക്കാൻ  ഇങ്ങനെ ഒരു കേന്ദ്രീകൃത  സ്റ്റോറേജ്  സൗകര്യം ആവശ്യമാണ്. വ്യവസായീക ആവശ്യത്തി നുള്ള  അസംസ്‌കൃത മൽസ്യങ്ങൾ  യഥാ സമയം ലഭ്യമാക്കാൻ ഇത് അത്യാവശ്യമാണ്. ഡയറി പ്രോഡക്ട് നു  കാലോചിതമായ മാറ്റം  വ്യവസായീക  അടിസ്ഥാനത്തിൽ  ഇനിയും കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. പാലിന്റെ ലഭ്യതക്കു ആനുപാതീകമായി  ഡയറി പ്രോഡക്ട്  വ്യവസായീക അടിസ്ഥാനത്തിൽ  ലഭ്യമാക്കുവാൻ കഴിഞ്ഞിട്ടില്ല.

കേരളത്തിലും കണ്ണൂരും നല്ല രീതിയിൽ  വളർന്നിട്ടുള്ള  മേഖലയാണ്   നിർമ്മാണ മേഖല . പക്ഷെ അതിനു ആവശ്യമുള്ള ബിൽഡിംഗ് മെറ്റീരിയൽസ് ഒന്നും തന്നെ    തദ്ദേശീയമായി  ഉല്പാദിപ്പിക്കുന്നില്ല. നിർമാണ മേഖലയോട് ലിങ്ക്  ചെയ്തിട്ടുള്ളതാണ്  ലൈറ്റ്  എഞ്ചിനീയറിംഗ്  വ്യവസായം. സ്റ്റീൽ ആൻഡ് മെറ്റീരിയൽ ഫാബ്രിക്കേഷൻ  വളരെ സാധ്യതയുള്ള മേഖലയാണ്.. UPVC   ഫാബ്രിക്കേഷൻ  വേണ്ടത്ര വളർന്നിട്ടില്ല. ഇതിനൊന്നും  ആവശ്യമായ മെറ്റീരിയൽസ്  ഇവിടെ ഉല്പാദിപ്പിക്കുന്നില്ല  എന്നും കാണണം.

വ്യവസത്തിന്റെ  സംഘടിത ശക്തി ഉപയോഗിച്ചുകൊണ്ട്  കൺസോർഷ്യങ്ങൾ  വളർന്നു വരേണ്ട ആവശ്യകത  എടുത്തു പറയേണ്ടതാണ്. വ്യവസായത്തെ  പരസ്പരം സഹായിക്കുന്നു എന്നതാണ്  കൺസോർഷ്യത്തിന്റെ  പ്രത്യേകത. പ്രവർത്തനത്തിലെ മിത വ്യയം (ഇക്കോണമി ഓപ്പറേഷൻ )  സാധ്യമാക്കുവാൻ  കൺസോർഷ്യങ്ങൾക്ക് കഴിയും.

മരാധിഷ്ടിത  വ്യവസായങ്ങൾ  മറ്റൊരു മുഖമാണ്. കണ്ണൂരിന്റെ ഫർണിച്ചർ  ഇതിനകം തന്നെ പ്രസിദ്ധമായിട്ടുണ്ട്. അനന്തമായ വ്യവസായീക  സാധ്യത  ഫർണിച്ചർ വ്യവസായത്തിനുണ്ട്..    

ഭക്ഷ്യ സംസ്കരണ മേഖല ആധുനീക  കാലത്തെ  ഏറ്റവും പ്രധാനപ്പെട്ട  മേഖലയാണ്..മാമ്പഴ സംസ്കരണം  വ്യവസായീക സാധ്യത ഏറെയുള്ള  പ്രൊജക്റ്റ് ആണ്..

ഒരു  കാർഷീകോൽപ്പന്നം എത്രത്തോളം മൂല്യ വർധിതമാവുന്നുവോ  അതിന്റെ  പതിന്മടങ്ങു  ലാഭം   ഉണ്ടാക്കാൻ കഴിയും.

വ്യത്യസ്ത  പദ്ധതികളെ വിശകലനം ചെയ്തു  അതിൻ്റെ  വിജയ സാധ്യത (VIABILITY )  ഉറപ്പാക്കി വേണം പദ്ധതികൾ തെരെഞ്ഞുടുക്കാൻ. അതിന്നു ആവശ്യമായ DPR    എക്സ്പെർട്സ്  ഡിപ്പാർട്മെൻറ്  തലത്തിൽ ഉണ്ട്.

സാമൂഹ്യവും , സാമ്പത്തികവും  സാങ്കേതീകവുമായ  വിജയ സാധ്യത  (VIABILITY )  പരിശോധിച്ചു  ബോധ്യപ്പെട്ടു വേണം പദ്ധതികൾ  തെരെഞ്ഞെടുക്കാൻ   . വിദഗ്ദന്മാരുടെ സേവനം  ലഭ്യമാക്കാൻ    പഞ്ചായത്തിനും   ബന്ധപ്പെട്ട വകുപ്പിനും സാധിക്കും.

പദ്ധതികളെ കുറിച്ച് അവബോധം ഉണ്ടാക്കാനും  ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ  നൽകാനും  നിക്ഷേപ സംഗമം   തുറക്കും എന്ന  കാര്യത്തിൽ സംശയം ഇല്ല.

ജില്ലയിലെ നിക്ഷേപ സാധ്യതകളെ  വ്യവസായികൾക്ക്   തുറന്നുകൊടുക്കുക എന്നതാണ് മുഖ്യ ലക്‌ഷ്യം.

കേവലം   എം .എസ് .എം .ഇ  മേഖല മാത്രമല്ല പരിഗണിക്കുന്നത്. വിശാലമായ നിക്ഷേപ സാദ്ധ്യതകൾ ആണ് തേടുന്നത്   . നിക്ഷേപത്തിന്  ആവശ്യമായ പ്ലാറ്റുഫോം  ഒരുക്കുകയാണ്  ലക്‌ഷ്യം. തീര  ദേശത്തെയും  മലയോരത്തെയും  ഒരു പോലെ പ്രയോജനപ്പെടുത്തി  വ്യവസായ സംരഭത്തിന്  പുതിയ   മാനങ്ങൾ ഉണ്ടാക്കാൻ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷ . വികസനത്തിന്റെ  വ്യവസായ സംസ്കാരം  എന്നത്  വളരുന്ന സമ്പദ് ഘടനയുടെ  അനിവാര്യമായ ചേരുവയാണ്  എന്ന തിരിച്ചറിവോടെ തന്നെയാണ്  വ്യവസായ നിക്ഷേപ സംഗമം  നടത്തുന്നത്.



Previous
Next Post »