വാസവദത്ത
**************
വാസവദത്ത
ഒരു രാഷ്ട്രീയമാണ് .
കൊഴുത്തു മുഴുത്ത
രാഷ്ട്രീയം .
വമ്പന്മാർ
തിമിർത്താടിയ
രാഷ്ട്രീയം .
വിരിഞ്ഞപൂവിൽ
വിനോദം തേടുന്നവരുടെ
രാഷ്ട്രീയം.
കൊഴിഞ്ഞുപോവുന്ന
കാമുകന്മാരുടെ
രാഷ്ട്രീയം .
അധികാരത്തിന്റെ
കൈകാൽ വെട്ടി
ചുടലപ്പറമ്പിലുപേക്ഷിച്ച
രാഷ്ട്രീയം.