mohiniyattam - opinion desk


മോഹിനിയാട്ടം 

<************,**

മോഹിനി  മോഹിപ്പിക്കണം .ശൃംഗരിച്ചു  പ്രലോഭിപ്പിക്കണം .സമൃദ്ധമായ  പൃഷ്ഠവും , അല്ല   നിതംബവും, തുടയും   വടിവൊത്ത മുലയും  വിടർന്ന കണ്ണുകളും  തക്കാളി കവിളും    രതിയുടെ  താതാത്മ്യത്തിൽ  വിടർന്നു വരുന്ന ഭാവങ്ങളും ..ഹോ...ഇത് ആട്ടമാണ് . നാട്യമല്ല . ഭരത  നാട്യമല്ല. ഫ്യുഡൽ മൂല്യങ്ങളിൽ  നിലനിൽക്കുന്ന ഒരു  'കല '.  അല്ല  ആട്ടം  . വേണമെകിൽ ഒരു സ്ത്രീ വിരുദ്ധ  ആട്ടം എന്ന് വരെ വ്യഖ്യാനിക്കാം. പിന്നെ  ജാതിയും , നിറവും  മതവുമൊന്നും  തമ്പ്രാക്കന്മാർക്  രതിയുടെ  കാര്യത്തിൽ വിലക്കല്ല  എന്ന്  നമുക്ക് അറിയാമല്ലോ. ഫ്യുഡൽ സൗന്ദര്യ ബോധത്തിൽ  നിറഞ്ഞാടുന്ന ഒരു കലയെ  മാർക്സിയൻ  സൗധര്യം ബോധം  വെച്ച്   ആസ്വദിക്കുന്നു എന്ന് പറയുന്നത്  കലയിലെ ഹിപ്പോക്രസി ആണ്..,  കലയുടെ മൂല്യത്തെയും  മാനദണ്ഡങ്ങളെയും   മാറ്റിവെച്ചാൽ 'കല'   തന്നെ  ഇല്ലാതാവും. അനുഷ്ടാനം  മാറ്റി വെച്ചാൽ തെയ്യം ശൂന്യമാവും. വിശ്വാസത്തിൽ നിന്നും അടർത്തി മാറ്റിയല്ല  തെയ്യത്തെ/   സമൂഹം  ആസ്വദിക്കുന്നത്.    തെയ്യം    വി ശ്വാസത്തിന്റെ  സൗന്ദര്യ  സങ്കൽപ്പമാണ് .. തെയ്യം  കലാകാരൻ എന്ന  പ്രയോഗം തന്നെ വെറും ക്ളീഷേ മാത്രമാണ്. . ഓരോ നൃത്ത കലക്കും അതിന്റെ ശാരീരികവും  ലിംഗപരവുമായ  മാനങ്ങൾ ഉണ്ട്.  പുരുഷന്  സ്ത്രീ  കഥാപാത്രത്തെയോ  സ്ത്രീക്ക്  പുരുഷ കഥാപാത്രത്തെയോ  അവതരിപ്പുക്കുന്നതിൽ  വിലക്കൊന്നും ഇല്ല. -,ഈ  കുറിപ്പെഴുതുന്ന ആളിന് മാവേലി കെട്ടാനാവില്ല. പക്ഷെ കെ.ടി ക്കു പറ്റും . ;കലയുടെ ധർമ്മം  നിർവഹിച്ചാൽ  മാത്രമേ ആ കല 'കല യാവൂ . നടരാജൻ ശിവൻ ആണ്  എന്ന് പറയുമ്പോൾ  ശിവൻ താണ്ഡവം  ആണ്  ചെയ്യുന്നത് എന്ന് ഓർക്കണം. ശിവന് മോഹിനിയാവാൻ  പറ്റിയാലും . മനുഷ്യന്  മോഹിനിയാവാൻ പറ്റില്ലല്ലോ. മനുഷ്യൻ ദൈവമല്ലല്ലോ..

-




 

Previous
Next Post »