സുകുമാരൻ നായരും സച്ചിദാനന്ദ സ്വാമിയും.
*************************************************
ക്ഷേത്രാചാരങ്ങൾ സംബന്ധിച്ചു ചില വിമർശനങ്ങൾ കഴിഞ്ഞ ദിവസം സച്ചിദാനന്ദ സ്വാമി പറഞ്ഞു.. ഇത് പറയാൻ സച്ചിദാന്ദ സ്വാമി ആരാ എന്നാണ് നായർ സുകുമാരൻ ചോദിച്ചത് .. ഇങ്ങനെ ചോദ്യം ചെയ്യാൻ നായർ സുകുമാരൻ ആരാ എന്ന് തിരിച്ചു ചോദിക്കുന്നു.. ഹിന്ദു എന്നത് ഇവരുടെ ഒന്നും തറവാട്ട് സ്വത്തല്ല,. ഇവിടുത്തെ ക്ഷേത്രങ്ങളൂം ഉത്സവങ്ങളും ഒന്നും ഇവരുടെ തറവാട് സ്വത്തല്ല. ഈ ബോധ്യത്തിൽ നിന്നുമാണ് നാരായണ ഗുരു സാമൂഹ്യ പരിഷ്കരണങ്ങൾ നടത്തിയിട്ടുള്ളത്. അതിനു ഒരു നായരുടെയും അനുമതി വേണ്ട.. വിശ്വാസ സമൂഹത്തിന്റെ മേലധികാരി ആവാൻ നായരേ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ദുരാചാരങ്ങളെ നിഷേധിച്ചു കൊണ്ടാണ് മനുഷ്യൻ എന്നും വളർന്നിട്ടുള്ളത് . ചരിത്രവും മാനവികതയും ഉൾ കൊള്ളാത്ത നായർ സുകുമാരന് അത് മനസ്സിലാവില്ല. വ്യവസ്ഥാപിത ആചാരങ്ങളെ വെല്ലുവിളിച്ച ശ്രീനാരായണ ഗുരു ആരാണെന്ന് ഈ സുകുമാരൻ നായർ ചോദിക്കുമോ എന്തോ..? ആചാരങ്ങളുടെ അധികാരം സുകുമാരൻ നായർക്ക് ആരാണ് പതിച്ചു നൽകിയത് ?