അതി ലൈംഗീകതയും സാംസ്കരീക പ്രതിസന്ധിയും.
***********************************************************
ലൈംഗീകത സ്വകാര്യ മാവുക എന്നതാണ് നമ്മുടെ സംസ്കാരം. എത്രമാത്രം സ്വകാര്യമാവണം എന്നത് എന്നും ഒരു തർക്ക വിഷയമാണ്. പരസ്പരം ആകർഷണത്തിന്റെ വഴികൾ ആണും പെണ്ണും എവിടെയും സ്വീകരിക്കുന്നുണ്ട് . അപ്പോഴും സ്യുഡോ സെക്ഷ്വാലിറ്റി ഒരു സത്യമാണ്. പരസ്യത്തിൽ ലൈംഗീകത ആവശ്യത്തിൽ അധികം പ്രദർശിപ്പിക്കുന്നുണ്ട്. അപ്പോൾ അത് ആവശ്യമുണ്ടോ എന്ന് ഒരു മറു ചോദ്യം ഉയരാം. അതുകൊണ്ട് സെക്സ് ന്റെ വിനിമയ മൂല്യം വിലപേശുന്ന ഒരിടമാണ് പരസ്യം എന്ന് കാണാം .. ലൈംഗീക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹത്തിൽ ലൈംഗീക പ്രലോഭനങ്ങൾക്ക് നല്ല വിനിമയ മൂല്യമുണ്ടാവും . നല്ല വിപണി യുണ്ടാവും .
ഫാഷൻ പരേഡുകൾ അത്ര നിഷ്കളങ്ക മല്ല. അതിൽ പ്രദർശന പരതയുണ്ട് പരേഡുകൾ ആയത് കൊണ്ട് അതിന് സാമൂഹ്യമായ വിനിമയ മൂല്യം തേടുന്നുണ്ട്. വിലയിടുന്നുണ്ട്. പ്രദർശനത്തിന്റെ അതിരവരുമ്പുകളെ കുറിച്ച് മാത്രമേ സംശയവും തർ ക്കവും ഉള്ളൂ. അവിടെ ആസ്വദിക്ക പ്പെടുന്നത് ശരീരം തന്നെ. നിശബ്ദമായ ആസ്വാദനം നിയമവിരുദ്ധമല്ല . ഭാവങ്ങളെ കൂടി നിശബ്ദമാക്കണം എന്നു മാത്രം. കണ്ടത് മിണ്ടിയാൽ അത് പീഡനമാണ്. അതാണ് സോഷ്യൽ ഹിപ്പോക്ര സിയുടെ ഒരു അവസ്ഥ. ഈ ഹിപ്പോ ക്ര സിക്ക് ഔചിത്യ ബോധം എന്നൊക്കെ പറഞ്ഞു നമ്മൾ നമ്മുടെ സംസ്കാ രത്തെ പൊലിപ്പിക്കുന്നുണ്ട് ലൈഗീകത വിപണിയിൽ വിൽക്കുക എന്നത് മുതലാളിത്ത ത്തിന് പഥ്യമാണ് . വിപണിയിൽ വെച്ച ലൈഗീകതയ്ക്ക് മുന്നിൽ പ്രലോഭിതരാവാതരിക്കുക എന്നതാണ് സാമൂഹ്യ നിയമം. അത് ആണ് ആരോഗ്യകരമായ നിലപാട് . വേഷവും ഫാഷനും ഒരാളുടെ അവകാശമാണ്. .അതിൽ പ്രകോപിതാരാവാൻ ആർക്കും അവകാശമില്ല. ഫാഷനിൽ കാണുന്നതെല്ലാം സാംസ്കാരീക വൈവിധ്യം ആയി കണ്ടാൽ മതി. . എൻ്റെ ഫാഷൻ എൻ്റെ അവകാശമാണ് എന്നാണ് പലരും വാദിക്കുന്നത്.. വേഷത്തിൽ വിലക്ക് വേണ്ട. വാക്കുകളിൽ വിലക്ക് മതി എന്നത് കണ്ണടക്കുന്ന കാപട്യമാണ്. മുലക്കച്ച കമ്പിനികൾക്കു അറിയാം .മുലയുടെ വ്യാമോഹങ്ങൾ.. സ്യുഡോ സെക്ഷ്വാലിറ്റി ഒരു സാംസ്കാരിക പ്രതിസന്ധി തന്നെയാണ്.