പ്രണയം
**********
സർഗ്ഗാത്മകതയുടെ
തമാശയെന്ന്
പലകുറി ഗണിച്ചു
ബോധ്യപ്പെട്ടതാണ് .
പക്ഷെ
പുതിയ
ഒരു റെസിപ്പി പോലെ
അത്
പ്രലോഭനങ്ങളുമായി
വന്നു കൊണ്ടേയിരുന്നു.
നിലപാടറി യിക്കാത്ത
കണ്ണുകൾകൊണ്ട്
നിഴലായ് നടക്കുന്ന
മനസ്സുകൊണ്ട്
രംഗബോധമില്ലാത്ത
വേഷത്തിൽ
കാലത്തിനു
കനൽ വെളിച്ചമായ്
കാഴ്ചയുടെ
കൗതുകമായ് .