geriatric psychology



geriatric psychology.

***************** 

അനിവാര്യമായ ജൈവ ദുരന്തമാണ്  വാർദ്ധക്യം . രോഗാക്രാന്തമായ  ശരീരം ചിന്താക്രാന്തമായ  മനസ്സിന് വഴി തുറക്കുന്ന   അവസ്ഥ. വസ്തു നിഷ്ഠമായ പോരാട്ടം ആത്മനിഷ്ഠമായ പോരാട്ടത്തിലേക്കു ഗതി മാറുന്ന  നില. വെറുപ്പിന്റെ നിറം വെളുപ്പാണ്‌  എന്ന് അറിയുന്ന അവസ്ഥകൂടിയാണ് ഇത്. ഇടുങ്ങിയ ഇരുട്ടിൽ ഇരിപ്പുറപ്പിക്കുന്ന  കാലം. സ്വയം സ്വീകാര്യമല്ലാത്ത ആജ്ഞകൾ  അനാഥമായി  അലയുന്ന കാലം. ഭക്തി എന്ന ആത്മ വഞ്ചനയുടെ പെരുംനുണക്കാലം . 

വാർദ്ധക്യം  അലസതയുടെ  അവശതയാണ് .അടിച്ചേൽപ്പിക്കുന്ന അലസതയാണ്  വാർധ്യക്യത്തിന്റെ  മുഖ്യ പ്രശ്നം. വിശ്രമത്തിന്റെ പേരിൽ ആണ്  അലസതയുടെ  ഈ  ആനുകൂല്യം ലഭിക്കുന്നത്. 

വിലക്കുകളുടെ  കാലമാണ് വാർദ്ധക്യം. അത് കഴിക്കരുത് ഇത് കഴിക്കരുത്, അവിടെ പോവരുത് ഇവിടെ പോവരുത് . ഇതാണ് പൊതു അവസ്ഥ. മത്സരത്തിന് പോലും പ്രായ പരിധി യുണ്ട് ജോലിക്കു പ്രായ പരിധിയുണ്ട്. രാഷ്ട്രീയത്തിന് പോലും  റിട്ട യർമെൻറ്  നിശ്‌ചയിച്ച കാലം ആണ് ഇത്.  ഒന്ന് ഒതുങ്ങി നിൽക്കാൻ  സമൂഹം ആവശ്യപ്പെടുന്നു. 

കാഴ്ചക്കൊപ്പം  പലർക്കും കാഴ്ചപ്പാടും  മങ്ങുന്നു.  ചിന്തകൾ  വിശ്വാസത്തിന്റെ മുൻവിധിയിൽ  തലചായ്ക്കുന്നു. 

Previous
Next Post »