കലികാലം
+++++++++++
ളോഹയിട്ട തെമ്മാടികൾ
കൂദാശ ചെയ്യുന്നു.
യൂദാസുകൾ
അധികാരി യാവുന്നു..
കുഞ്ഞാടുകൾ
കശാപ്പുകാർക്കുള്ളതാവാവുന്നു ..
കാലം
കള്ള കച്ചവടത്തിന്റെ
കാവൽക്കാരനാവുന്നു.
വിശ്വാസം
വോട്ടുകച്ചവടത്തിൻ്റെ
വേദാന്തമാവുന്നു.
പകലുറങ്ങുന്ന
പ്രത്യയശാസ്ത്രം
ഇരുളിൽ
വേഷം മാറുന്നു..
മതം
മനുഷ്യനെ മറക്കുന്ന
തിരുവസ്ത്രമാവുന്നു.
kanji