കാഴ്ചകൾ
+++++++++
അത്
നിറമില്ലാത്ത
നിശബ്ദദയായിരുന്നു .
വായിക്കാതെപോയ
കവിതകൾ പോലെ
അകലെ യൊളിച്ച
അക്ഷരങ്ങൾ
ആയിരുന്നു.
വാക്കറിയാത്ത
വേദാന്തമായിരുന്നു.
നിറഞ്ഞ നിതംബം പോലെ
ഇഷ്ടം തുളുമ്പുന്ന
കഥയെഴുത്തായിരുന്നു
സ്നേഹം നിറച്ച
മാറിടത്തിലെ
മറുകിന്റെ
അഹങ്കാരമായിരുന്നു .