ബൗദ്ധീക ശേഷിയുള്ള നേതൃത്വത്തിന് മാത്രമേ പൊളിറ്റിക്കൽ സ്ട്രാറ്റജി അതായത് രാഷ്ട്രീയ പ്രവർത്തന പദ്ധതി തയ്യാറാക്കാൻ പറ്റൂ. നാട് അതിവേഗം വർഗ്ഗീയ വൽക്കരിക്ക പ്പെടുന്നു എന്നത് കണ്ടിട്ട് മാത്രം കാര്യമില്ല. അത് പ്രതിരോധിക്കാനുള്ള പൊളിറ്റിക്കൽ പ്രൊജക്റ്റ് നിർദ്ദേശിക്കാൻ കഴിയണം. ശത്രു പക്ഷം ശക്തി പ്രാപിക്കുമ്പോഴും ആയുധം മാറ്റില്ല എന്ന വാശി സ്വന്തം അഹന്തയെ ആശ്വസിപ്പിക്കാൻ മാത്രമേ ഉപകരിക്കൂ.