ഹിപ്പോക്രസിയുടെ പറുദീസ- ലൈഫ് സൈക്കോളജി
>>>>>>>>>>>>>>>>>>>>>>>>>>>>
ബന്ധങ്ങളെ ഇല്ലാതാക്കുന്ന ക്ലിഷേ ആണ് മാസ്ക് ഇട്ട മനഃസാക്ഷി . തിരിച്ചറിവിനെ സ്വയം നിരാകരിക്കുന്ന ആത്മവഞ്ചനയുടെ വിടുവായത്തം. ആർത്തിയുടെ അഹന്ത ഒരുക്കുന്ന അടവ് നയം. ഇവനൊരു സോഷ്യൽ വില്ലൻ ആണ്. ഇവൻ മതത്തിൽ മാത്രമല്ല രാഷ്ട്രീയത്തിലും ജീവിതത്തിന്റെ ഏത് ഗ്രന്ധശാലകളിലും ഉള്ള നിശബ്ദ സാന്നിധ്യമാണ്ത്. കുടുംബ ബന്ധങ്ങളിലും പ്രണയ വ്യവഹാരങ്ങളിലും ഇവൻ ഒളിച്ചരിപ്പുണ്ട്. ലിംഗ ഭേദമില്ലാത്ത നിലപാടാണ് ഹൈപ്പോക്രിസിക്കു എന്നും ഉള്ളത്. ഇതൊരു നയമാണ് . നയ തന്ത്രമാണ് . സാമൂഹ്യ ജീവിതത്തിൽ അവതരിക്കുന്ന ജീവിതരീതിയാണ് . വരൾച്ചയുടെ മനോനിലയും അകൽച്ചയുടെ സാമൂഹ്യ ശൈലിയും ആണ്.