പശ്ചിമേഷ്യ



പശ്ചിമേഷ്യ  കലുഷിതമാവുമ്പോൾ 

***************************************

ജീവിതത്തോട്  ക്രീയാത്മകമായി  സംവദിക്കാത്ത  ഒരു രാഷ്ട്രീയവും നിലനിൽക്കില്ല .  കാരണം രാഷ്ട്രീയം  ജീവിതമാണ് . ജീവിതത്തിന്റെ സമൂഹ്യമായ  വ്യവഹാരങ്ങളിൽ  നിന്നുമാണ്  രാഷ്ട്രീയം  ഉണ്ടാവുന്നത്. അത് സമൂഹവും മനുഷ്യനും തമ്മിൽ  നടത്തുന്ന ഉടമ്പടി യാണ്.   .ഇവിടെ അമേരിക്കൻ സാമ്രാജ്യത്വ൦  നടത്തുന്ന  ഇടപെടൽ  വിമർ ശിക്ക  പ്പെടുന്നത്  തത്വത്തിൽ ശരിയുമാണ്.  തത്വത്തിൽ  ശരി യായത്   കൊണ്ട് പ്രയോഗത്തിൽ  സാംഗത്യം ഉണ്ടാവണമെന്നില്ല . ഇറാൻ  നടത്തുന്ന  മനുഷ്യാവകാശ  ലംഘനം  കാണാതിരിക്കുന്നത് മൌഡ്യമാണ്.. പശ്ചിമേഷ്യയിലെ  ജനങ്ങളുടെ ജീവിതം  പ്രതിസന്ധിയിൽ  ആവുമ്പോൾ  അതിനു കാരണമാവുന്നത്  അമേരിക്കൻ സാമ്രാജ്യത്വം  മാത്രമാണ്  എന്നുള്ള രാഷ്ട്രീയ നിരീക്ഷണവും നിലപാടും  ഒട്ടും  സാംഗത്യമില്ലാത്ത  കാഴ്ചപ്പാടാണ്.  ഇറാൻ എന്ന അപരിഷ്‌കൃത ഭരണകൂടത്തിന്റെ  മനുഷ്യാവകാശ ലംഘനം  മറച്ചു വെച്ചുള്ള   രാഷ്ട്രീയ വ്യഖ്യാനങ്ങൾക്ക്  സാമാന്യ ജനങ്ങളുടെ ജീവിതത്തോട് നീതി പുലർത്താൻ ആവില്ല തന്നെ.  മുന്നിൽ ഉള്ള ജീവിതത്തേക്കാൾ വലുതല്ല  മുകളിലുള്ള തത്വശാസ്ത്രം .  ജീവിതത്തിൽ നിന്ന് മാറി നിന്ന് ഒരു തത്വ ശാസ്ത്രവും നിലനിൽക്കില്ല. തത്വ ശാസ്ത്രം  ഉണ്ടാവുന്നതും  വ്യഖ്യാനിക്കുന്നതും  ജീവിതത്തിൽ നിന്നുമാണ് . അത്  അന്നത്തിൽ നിന്ന്  ഉണ്ടാവുകയും  ആരോഗ്യത്തിൽ  ശക്തിപ്പെടുകയും  ചെയ്യുന്നു. അതായത് ജീവിതം തന്നെയാണ് രാഷ്ട്രീയം  എന്ന്  ഇടക്കിടെ  നമ്മൾ സ്വയം ഓർമിപ്പിക്കേണ്ടതുണ്ട് . സാമ്രാജ്യത്വം എന്ന സാമ്പത്തീക ഭീകരതയെ  വിശ്വാസം എന്ന മത ഭീകരത കൊണ്ട്  എതിർത്തു തോൽപ്പിക്കാനാവില്ല . മുതലാളിത്തത്തേക്കാൾ പ്രാകൃതമാണ്  ഫ്യുഡലിസം മുന്നോട്ടു വെക്കുന്ന മത തീവ്ര വാദം. വിശ്വാസത്തിന്റെ  ദാസ്യ വൃത്തി  താലിബാനിസം പോലെ  പ്രാ കൃതമാണ്. 

Previous
Next Post »