വർഗ്ഗ രാഷ്ട്രീയത്തിലെ പ്രശ്നങ്ങളും പ്രതിസന്ധികളും.
*********************************************************
വർഗ്ഗ രാഷ്ട്രീയം ഒരിക്കലും സംശുദ്ധമായിരുന്നില്ല. അനിവാര്യമായ അപചയങ്ങളുടെ ഒത്തു തീർപ്പാണ് രാഷ്ട്രീയം. ഏത് രാഷ്ട്രീയമായാലും അങ്ങിനെ തന്നെ. പ്രത്യയശാസ്ത്ര മൂല്യങ്ങൾ നിദ്രയുടെ നിശബ്ദത യിൽ ഒന്നും അറിയാതെ പോവുന്നു. പ്രയോഗവാദത്തിൽ നമ്മൾ സ്വീകരിക്കുന്ന ഈ മൗനം ആണ് രാഷ്ട്രീയത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് .ജാതി സ്വത്വത്തിൽ നിന്നും വർഗ്ഗ സ്വത്വത്തെ വേർതിരിച്ചെടുക്കുക പ്രയാസകരമാണ് ജാതിയും ജാതി രാഷ്ട്രീയവും ഒരു ഇന്ത്യൻ സത്യമാണ് . അതുകൊണ്ടു പ്രത്യശാസ്ത്രത്തിലെ കേവല ബുദ്ധികൊണ്ട് സാമൂഹ്യ ജീവിതത്തെ സമീപിക്കാനാവില്ല. രാഷ്ട്രീയം ജീവിതമാണ് . ജീവിതം സംസ്കാരമാണ് . രാഷ്ട്രീയം ജീവിത മായതുകൊണ്ടാണ് വികസന രാഷ്ട്രീയം എന്ന അജണ്ട വരുന്നത്. ജീവിതത്തെ മാറ്റി നിർത്തിയുള്ള നിലപാടുകള്ക്ക് സാമൂഹ്യമായി സാംഗത്യം ലഭിക്കില്ല. അതുകൊണ്ടാണ് ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നത്. പ്രത്യയശാസ്ത്ര വ്യാകരണങ്ങൾ പറഞ്ഞു ജീവിതത്തെ തടസ്സപ്പെടുത്തുന്നതൊന്നും രാഷ്ട്രീയമാവില്ല. ആൾ ബലമില്ലാത്ത "കമ്മ്യൂണിസ്റ്റ് "പാർട്ടികൾ അനവധി ഉണ്ടാവുന്നത് ഈ രാഷ്ട്രീയ ശൂന്യതയിൽ നിന്നുമാണ് .ജനകീയ പ്രശ്നങ്ങളെ അഭിമുകീകരിക്കാതെ ഒരു രാഷ്ട്രീയവും നിലനിൽക്കില്ല തന്നെ. അത് സാമൂഹ്യ യാഥാർഥ്യങ്ങളുമായി തർക്കിക്കുക മാത്രമല്ല ഒത്തു തീർപ്പാവുക കൂടി ചെയ്യുന്നുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിൾ ക്കു അകത്തുണ്ടാവുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്യേണ്ടത് ഇത്തരം സാമൂഹ്യ യാഥാർത്യങ്ങളെ മുൻ നിർത്തിയാണ് . പാർടി വിദ്യാഭ്യാസം എന്നത് പുസ്തക വായന മാത്രമല്ല. അതിലുപരി സാമൂഹ്യ വായന കൂടിയാണ്. .തൻ്റെ അറിവിനും കഴിവിനും വിലപേശുന്ന രീതി അത് പ്രകടമായോ അല്ലാതെയോ ഉണ്ടെങ്കിൽ അതൊരു സംരംഭകത്വ ശൈലിയാണ്. കമ്മിറ്റിയെ നയിക്കുന്ന പ്രബലമായ ഒരു കോക്കസ് പലപ്പോഴും ഉണ്ടാവും. പ്രബലമായതുകൊണ്ടു തന്നെ ഈ കോക്കസിന്റെ തീരുമാനത്തിന് വിധേയപ്പെട്ടും ചേർന്നും പ്രവർത്തിക്കുന്നതാണ് ബുദ്ധി . അല്ലാത്തവർ ഒറ്റപ്പെട്ടുപോവും. വിയോജിപ്പുകൾ പുറത്തു വന്നു സ്വകാര്യമായി പറയുന്നത് ഈ ഒരു അവസ്ഥയിൽ ആണ് . അതുകൊണ്ടു കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് പലപ്പോഴും സാംഗത്യം ഇല്ലാതെ വരുന്നു .