VYAKTHIHATHYAYUTE rashtreeya manashastram.. political essay



വ്യക്തി ഹത്യയുടെ   രാഷ്ട്രീയ  മനഃശാസ്ത്രം 

>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>>


രാഷ്ട്രീയത്തിലെ ബൂർഷ്വാ വ്യവഹാരങ്ങൾക്ക്  പദവിയുടെയും  പണത്തിന്റെയും  മാനങ്ങൾക്കപ്പുറം  മൂല്യങ്ങൾ ഒന്നും  അവകാശപ്പെടാൻ ആവില്ല. ഭരണം അധികാരത്തിന്റെ അഭിനിവേശം മാത്രമാണ്.. അഹന്തക്ക് ഇരിക്കാനുള്ള ഇരിപ്പിടം.  സാമൂഹ്യ അധികാരം  താൻ കേന്ത്രീകൃത  താത്പര്യത്തിൻ്റെ  നിർവഹണ സമ്പ്രദായ മായി  മാറുന്നു. സ്വകാര്യ മൂലധനം പോലെ അധികാരവും  സ്വകാര്യമാവുന്നു. വെൽഫേർ  അഥവാ ക്ഷേമം എന്നുള്ളത്  അന്യം നിൽക്കുന്ന അജണ്ടയാവുന്നു. ലോക കമ്മ്യൂണിസ്റ്റ് നേതാക്കളിൽ മിക്കവാറും  ഇത്തരം വ്യക്തി ഹത്യക്ക്   ഇരകൾ ആയിരുന്നു. ഏറ്റവും പ്രധാനി  സ്റ്റാലിൻ ആയിരുന്നു. പിണറായിക്കെതിരെയും  നടന്നത് ഇത്തരം അപനിർമ്മിതി ആയിരുന്നു. വെട്ടി നിരത്താൽ നേതാവ് എന്ന്  പേര് കിട്ടിയത് വി.എസ നു   ആയിരുന്നു.  കോമാളി പട്ടം കിട്ടിയത്  നയനാർക്കു ആയിരുന്നു.. "വിക്കനും  കക്കനും  തെണ്ടിപിള്ളേരുടെ നേതാവും " ആയിരുന്നു .ഇ .എം എസ.  . പാകപ്പെടുത്തി കൊല്ലുക  എന്നതാണ് ഇതിലെ തിയറി . റുമേനിയൻ  പ്രസിഡന്റ്  ചെഷഷ്‌കിയെ   ഇങ്ങനെയുള്ള  വ്യക്തിഹത്യക്കു  ശേഷമാണ്  വെടിവെച്ചു കൊന്നത് . സമൂഹത്തെ  പാകപ്പെടുത്തി യെടുക്കാനാണ്  ഈ അപവാദ  പ്രചാരണം. ഈ അപവാദ പ്രചാരണത്തിൽ അണികളെ തന്നെ  പങ്കാളികൾ ആകുക  അവരുടെ പങ്കാളിത്തം ഉറപ്പിക്കുക എന്നത്  പാർട്ടിയിൽ ആഭ്യന്തര  പ്രതിസന്ധി  ഉണ്ടാക്കുവാൻ  ഉദ്ദേശിച്ചുള്ളതാണ് .    സോ ഷ്യൽ എഞ്ചിനീയറിംഗ് ലെ  സമർത്ഥമായ  സംവേദന  തന്ത്രങ്ങൾ  കൊണ്ട് പൊതു ബോധത്തെ കയ്യിൽ എടുക്കുക  ആധുനീക രാഷ്ട്രീയത്തിലെ  അനിവാര്യമായ  സമീപനമാണ്  എന്ന് കമ്മ്യൂണിസ്റ്റുകൾ  ഇനിയും   മനസ്സിലാക്കേണ്ടിയിരിക്കുന്നു . അഥവാ ഇതൊക്കെ  മനസ്സിലാക്കിയിട്ടുണ്ടെകിൽ  അതിനെ പ്രതിരോധിക്കാനുള്ള  ബൗദ്ധീകമോ  സംഘടനാപരമോ  ആയ  ശേഷി ഇവർക്കില്ല  എന്ന് അനുമാനിക്കേണ്ടിവരും . അതുമല്ലെങ്കിൽ  രാഷ്ട്രീയ സംരംഭകത്വത്തിലെ  സാമാന്യ സുഖത്തിൽ  സംതൃപതരാണ്‌  എന്ന്  കരുതേണ്ടിവരും. . അപനിർമ്മിതിയിയെ സംഘടിതമായി പ്രതിരോധിക്കുന്നതിന് പകരം  സംഘടനക്കകത്തു   ഒരു തർക്കമായി അത് വളരുന്നു  എന്നതാണ്  പുതിയ രാഷ്ട്രീയ പ്രതിസന്ധി.  നേതാവ് ധാർഷ്ട്യക്കാരൻ  ആണെന്ന്  വിളിച്ചു പറയുന്നത്  ഉള്ളിൽ  നിന്ന് തന്നെയാണ്. രാഷ്ട്രീയ വലതുപക്ഷം  അകത്തു നുഴഞ്ഞു കയറിയിരിക്കുന്നു. അത് ഗുപ്തമായ അവസ്ഥയിൽ എന്നും  അവിടെയുണ്ടായിരുന്നു.  അതുകൊണ്ടു പ്രകടമായ അവസ്ഥയിൽ  ഇന്ന് പൊന്തി  വരുന്നത്  യാദ്രിശ്ചികമല്ല.   കൈവിട്ടുപ്പോയ രാഷ്ട്രീയ ജാഗ്രതയുടെ  പ്രകടന പത്രികയാണ് . ഇത് . കമ്മ്യൂണിക്കേഷൻ സ്ട്രാറ്റജി  ജനകീയ രാഷ്ട്രീയത്തിന്റെ  അനിവാര്യമായ ആയുധമാണ്.  സാമൂഹ്യ ബോധത്തെ വളർത്തുന്നതും നിലനിർത്തുന്നതും  തകർക്കുന്നതും ഇങ്ങനെ ഒരു  സംവേദന പദ്ധതിയാണ്.  ചൈനയിലെ  ടിയാൻമെൻസ്‌ക്വയറിൽ  പരീക്ഷിച്ചത്  ഇങ്ങനെ ഒരു സ്ട്രാറ്റജി ആയിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെയും ഭരണാധികാരിയെയും ഏകാധിപതി എന്നൊക്കെ ലാഘവത്തോടെ  വിളിക്കുന്ന  "കമ്മ്യൂണിസ്റ്റുകാർ" ഉണ്ട് എന്നതാണ്  സമകാലീന  രാഷ്ട്രീയ ദുരന്തം.  ഏകാധിപത്യത്തിൻ്റെ  സാമൂഹ്യ സ്വഭാവമറിയാതെ , രാഷ്ട്രീയ നയമറിയാതെ  സാമ്പത്തീക സ്വഭാവവും  സാമൂഹ്യ പ്രത്യാഘാതവും ഒട്ടും അറിയാതെ  രാഷ്ട്രീയം പറയുന്ന ഇടതു "ബുദ്ധിജീവികൾ " ഉണ്ട്  എന്നത്  കാലത്തിന്റെ  ഒരു കൗതുക കാഴ്ചയാണ് . ഇടതുപക്ഷത്തെ  നന്നാകാൻ  വലതുപക്ഷത്തിനു   വോട്ട് അഭ്യർത്ഥിച്ച  "വിശ്വ കവികളുടെ" നാടാണ് ഇന്ത്യ    രാഷ്ട്രീയ വൽക്കരിക്കപ്പെടാത്ത ഒരു ജനതയുടെ  വിധിയെഴുത്തായാണ് ഇന്ത്യൻ ഭരണകൂടം . അവിടെ രാഷ്ട്രീയ മുതലാളിമാരും രാഷ്ട്രീയ തൊഴിലാളികളും ആണ് പ്രധാന കാഴ്ച . സാംസ്കാരിക ജന്മിമാരും  അവരുടെ ആശ്രിത കുടിയാന്മാരും ആണ്  മറുഭാഗത്തു  ഉള്ളത് . സെൽഫ്  ബൂസ്റ്റിംഗ്  ഒരു സാധാരണ കാഴ്ചയാണ് . മത്സരബുദ്ധിയോടെ   ഉള്ള  കച്ചവട സ്വഭാവങ്ങൾക്കപ്പുറം  ഇതിന് വേറെ  മാനങ്ങൾ ഒന്നും ഇല്ല.  ഇതൊരു സ്വകാര്യതയായതുകൊണ്ടു  പൊതു ബോധത്തോട് ഇത് നീതി പുലർത്തണമെന്നില്ല . അതുകൊണ്ടു ഇടതുപക്ഷം തോൽക്കട്ടെ എന്ന് സച്ചിതാ നന്ദന്  പറയാം.  കവിയുടെ സ്വാതന്ത്രം ആണല്ലോ പ്രധാനം. പക്ഷെ അത് കവിയുടെ മാത്രം സ്വാതന്ത്രം ആവുന്നു  സമൂഹത്തിന്റെ ദുരന്തം ആവുന്നു എന്ന്  നമ്മൾ ഉറക്കെ പറയേണ്ടതുണ്ട്. 

അതുകൊണ്ടു  അപനിർമ്മിതിയുടെ  ആശയക്കാർ  രാഷ്ട്രീയത്തിൽ  മാത്രമല്ല ഉള്ളത്. അവർ ബിസിനസ് ലും  സംസ്കാരത്തിലും സാഹിത്ത്യത്തിലും ഒക്കെ ഉണ്ട് .സാമ്പത്തീക ശാസ്ത്രത്തിലെ ഉപയുക്തതാ  സിദ്ധാന്തം (DIMINISHING  MARGINAL  UTILITY) ദാമ്പത്യ ജീവിതത്തിൽ  മാറ്റിനിർത്തുന്നത് പോലെ തന്നെ  കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലും  അത്  മാറ്റി നിർത്തേണ്ടതുണ്ട്.  അല്ലെങ്കിൽ  മാറ്റം ആഗ്രഹിച്ചു പോവും.  അങ്ങിനെയുള്ള  മാറ്റം രാഷ്ട്രീയവും  സംസ്കാരീകവുമായ ദുരന്തം ആയി മാറും.

മൾട്ടിപ്പിൾ സെക്സും മൾട്ടിപ്പിൾ പൊളിറ്റിക്സും  സ്വാതന്ത്രത്തിന്റെ പുതിയ സാംസ്കാരിക മുഖമാണെങ്കിൽ  ഇവിടെ രാഷ്ട്രീയ  സാംസ്കാരിക തൊഴിലാളികളുടെ ഒരു പുതിയ  മുന്നേറ്റമുണ്ടാവും .മൂല്യങ്ങൾ നിശ്ചയിക്കുന്ന അച്ചടക്കം കൊഴിഞ്ഞു വീഴും.. അരാജകത്വം അടക്കി വാഴും. ആദർശം ലോകത്തു ഒരിക്കലും വാഴില്ല. സാമ്രാജ്യത്വമാണ് നമുക്ക് പഥ്യം.  അതുകൊണ്ടു വലിയ ബിസിനസ് കാരൻ  അമേരിക്ക ഭരിക്കും.  സാമ്രാജ്യത്വം  കച്ചവടത്തിന്റെ മാത്രം  ആസ്തിബലം   ആണ് .  ആദർശത്തിന്  അഭയം  നൽകുവാൻ വാക്കുകൾ പോലും  മടിച്ചു  നിൽക്കുമ്പോൾ  ട്രംപ്  നമ്മെ  നോക്കി ചിരിച്ചു കൊ ണ്ടേയിരിക്കും  . മതം  പുഴുങ്ങി കൊടുത്താൽ  മനുഷ്യനെ മയക്കാം എന്ന്  ഭരണകൂടം   നന്നായി  മനസ്സിലാക്കിയിട്ടുണ്ട്.   അത്   മാനസീക അടിമത്വം  നിലനിർത്താനുള്ള  നീതിവാക്കാണെന്നു  അറിവുള്ളവർ  ആരും പറയുകയും ഇല്ല.  മാത്രമല്ല വിശ്വാസം നിങ്ങളെ സാമൂഹ്യമായി ശുദ്ധീകരിക്കുന്നുണ്ട് . വിശ്വാസിയായി കൊണ്ടു നിങ്ങൾ അത് സമൂഹത്തെ നിരന്തരം ബോധ്യപ്പടുത്തികൊണ്ടേയിരിക്കുന്നു.   വിശ്വാസത്തിന്റെ  പ്രകടനപരത  വിളംബരം ചെയ്യുന്നത് മറ്റൊന്നും അല്ല. . അതുകൊണ്ടു മുഖ്യ മന്ത്രി ആയ ഉടനെ ഗുരുവായൂരിൽ പോയി തുലാ ഭാരം തൂക്കുന്നു. 

Previous
Next Post »